Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'യു.പിഎസ്.സി. ജിഹാദ്' പരിപാടി ചട്ടങ്ങൾ ലംഘിച്ചെന്ന് കേന്ദ്ര സർക്കാർ; സുദർശൻ ടിവിക്കെതിരെ സുപ്രീംകോടതിയിൽ നിലപാടു സ്വീകരിച്ചു; കാരണം കണിക്കൽ നോട്ടീസ് നൽകിയെന്ന് കോടതിയെ അറിയിച്ചു

'യു.പിഎസ്.സി. ജിഹാദ്' പരിപാടി ചട്ടങ്ങൾ ലംഘിച്ചെന്ന് കേന്ദ്ര സർക്കാർ; സുദർശൻ ടിവിക്കെതിരെ സുപ്രീംകോടതിയിൽ നിലപാടു സ്വീകരിച്ചു; കാരണം കണിക്കൽ നോട്ടീസ് നൽകിയെന്ന് കോടതിയെ അറിയിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുസ്ലിംങ്ങൾ സർക്കാർ സർവീസിൽ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിച്ചുകൊണ്ട് സ്വകാര്യ ചാനലായ സുദർശൻ ടി.വി. നടത്തിയ പരിപാടി ചട്ടങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാറും. പരിപാടിയുടെ പേരിൽ സുദർശൻ ടി വിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.

സെപ്റ്റംബർ 28-ന് മുമ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി തന്നില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ പരിപാടി പൂർണ്ണമായും സംപ്രേഷണം ചെയ്യുമായിരുന്നില്ലേയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. വിശദീകരണം ലഭിച്ച ശേഷം ഒക്ടബോർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റൂൾസ് 1994-ലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് മതങ്ങളേയോ സമുദായങ്ങളേയോ അവഹേളിക്കുന്ന അല്ലെങ്കിൽ സാമുദായിക ഭിന്നിപ്പ് പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ,വാക്കുകൾ എന്നിവ അടങ്ങുന്ന പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്ന്' പറയുന്നുവെന്നും കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു.

സെപ്റ്റംബർ 28-നാണ് ചാനലിന് വിശദീകരണം നൽകാൻ സമയം കൊടുത്തിരിക്കുന്നത്. അതുവരെ കേസ് നീട്ടിവെക്കണമെന്നുള്ള കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചാണ് കേസ് ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചത്. ചാനൽ നൽകുന്ന വിശദീകരണത്തിന്റെ കോപ്പി കൈമാറാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദമായ പരിപാടി നിലവിൽ വിലക്കിയിരിക്കുകയാണ് കോടതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP