Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചു; യാത്രാ നിരോധനം ഇന്ത്യയിൽ കോവിഡ് രോഗികൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ; അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇനി ഇന്ത്യയിലേക്ക് സർവീകുകളില്ല; പ്രവാസികളുടെ വിസാ കാലാവധി നീട്ടാനും നീക്കം

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാവിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സൗദി യാത്രാനിരോധനം ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്നും സൗദിയിലേക്കും തിരിച്ചും ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളുമായുള്ള സർവീസുകളും സൗദി അറേബ്യ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച യാത്രനിരോധനം മാറി നിരവധി പ്രവാസികൾ സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് വീണ്ടും വിലക്ക് വന്നിരിക്കുന്നത്. പ്രവാസികളുടെ വിസാ കാലാവധി സൗദി അറേബ്യ നീട്ടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP