Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌ബിഐ കാർഡ്, ഗൂഗിൾ പേ സഹകരണത്തിൽ പേയ്മെന്റ് സൗകര്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എസ്‌ബിഐ ഗൂഗിളുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഗൂഗിൾ പേയിലൂടെ ഇടപാടു നടത്താനുള്ള സൗകര്യം ഒരുക്കുന്നു. കാർഡ് ഉടമകൾക്ക് ഗൂഗിൾ പേയിലൂടെ കൂടുതൽ സുരക്ഷിതമായി മൂന്നു രീതികളിൽ പേയ്മെന്റുകൾ നടത്താം. എൻഎഫ്സി സാധ്യമായ പിഒഎസ് ടെർമിനലുകളിൽ ടാപ്പ് ചെയ്ത് പേ ചെയ്യാം, വ്യാപാരികളുമായി ഭാരത് ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഇടപാടു നടത്താം, ക്രെഡിറ്റ് കാർഡ് നേരിട്ട് ഉപയോഗിക്കാതെ തന്നെ ഓൺലൈൻ പേയ്മെന്റുകളും നടത്താം. സ്പർശന രഹിത ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവതരണം.

ടോക്കൺവൽക്കരിക്കുന്നതിലൂടെ ഏറ്റവും സുരക്ഷിതമായ പേയ്മെന്റ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്. കാർഡ് ഉടമകൾക്ക് ഫോണിൽ നൽകിയിട്ടുള്ള ടോക്കൺ ഉപയോഗിച്ച് ഗൂഗിൾ പേയിലൂടെ ഇടപാടു നടത്താനുള്ള സൗകര്യമുണ്ട്. കാർഡിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷെയർ ചെയ്യേണ്ടി വരുന്നില്ല. രാജ്യമൊട്ടാകെ വ്യാപാരികളുടെ അംഗീകാരം നേടിയിട്ടുള്ള പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. ഈ സഹകരണത്തിലൂടെ, എസ്‌ബിഐ കാർഡ് ഉടമകൾക്ക് ഗൂഗിൾ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം നൽകാനും അവരുടെ മൊബൈൽ ഫോണുകളിൽ സുരക്ഷിതമായ പേയ്‌മെന്റ് അനുഭവം ലഭ്യമാക്കാനും എസ്‌ബിഐ കാർഡ് ലക്ഷ്യമിടുന്നു. നിലവിൽ വിസ പ്ലാറ്റ്ഫോമിൽ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ സൗകര്യം ലഭ്യമാണ്.

കാർഡ് ഉടമകൾ എസ്‌ബിഐ കാർഡ് ഗൂഗിൾ പേ പ്ലാറ്റ്ഫോമിൽ ഒരു തവണ രജിസ്റ്റർ ചെയ്യണം. ഇതിന് ആൻഡ്രോയിഡ് ഫോണിൽ ഏറ്റവും പുതിയ ഗൂഗിൾ പേ ആപ്പ് ഡൗൺലോഡ് ചെയ്യുക. പേമെന്റ് സെറ്റിങ്സിൽ 'ആഡ് കാർഡ്' അമർത്തുക. കാർഡ് ഉടമയുടെ പേര്, കാർഡ് നമ്പർ, കാലാവധി, സിവിവി എന്റർ ചെയ്ത് ഒടിപിയിലൂടെ സ്ഥിരീകരിക്കുക. ഇത് പൂർത്തിയായാൽ ഇടപാടുകൾ നടത്താം.

ഉപഭോക്താക്കളുടെ ജീവിതം ലളിതവും മികവുറ്റതുമാക്കാൻ എസ്‌ബിഐ എന്നും നവീകരണങ്ങൾ തുടരുന്നുവെന്നും ഗൂഗിൾ പേയുമായുള്ള സഹകരണവും ഇതിലേക്കുള്ള മറ്റൊരു ചുവടുവയ്‌പ്പാണെന്നും ഇതിലൂടെ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായൊരു പേയ്മെന്റ് പരിഹാരമാണ് ലഭ്യമാകുന്നതെന്നും ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ചതോടെ മൊബൈൽ ഫോണിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലും മാറ്റങ്ങളുണ്ടായെന്നും ഗൂഗിളുമായുള്ള ഈ സഹകരണത്തിലൂടെ ഉപഭോക്താക്കൾക്ക് സുരക്ഷിതവും തടസങ്ങളില്ലാത്തതുമായ പേയ്മെന്റ് സംവിധാനമാണ് ലഭ്യമാകുന്നതെന്നും എസ്‌ബിഐ കാർഡ് എംഡിയും സിഇഒയുമായ അശ്വിനി കുമാർ തിവാരി പറഞ്ഞു.

ടോക്കൺവൽക്കരണം പോലുള്ള ആഗോള നിലവാര സംവിധാനത്തോടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഉയർന്ന സുരക്ഷ ലഭ്യമാക്കുന്നതിനായി എസ്‌ബിഐയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പേയ്മെന്റുകൾ കുടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഗൂഗിൾ പേ, നെക്സ്റ്റ് ബില്യൻ യൂസേഴ്സ് ഇന്ത്യ ബിസിനസ് മേധാവി സജിത് ശിവാനന്ദൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP