Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു ലോകം ഒരു പ്രാർത്ഥന' അമ്മയുടെ ജന്മദിനം വിശ്വശാന്തിക്കുള്ള സാധനാദിനമായി ആചരിക്കും

സ്വന്തം ലേഖകൻ

സേവനോത്സവമായി കൊണ്ടാടാറുള്ള സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം, ഈ വർഷം ആഘോഷങ്ങൾ ഒഴിവാക്കിക്കൊണ്ട് സാധനാദിനമായി ആചരിക്കാൻ തീരുമാനം. മുൻ വർഷങ്ങളിലൊക്കെയും സേവനപദ്ധതികളും ആഘോഷങ്ങളുമായി ലക്ഷക്കണക്കിനു ഭക്തർ അമൃതപുരിയിൽ ഒന്നിച്ചുകൂടുമായിരുന്നു. എന്നാൽ, കോവിഡ് മഹാവ്യാധിയുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും വിഷമസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കുന്നതായി മഠം അധികൃതർ അറിയിച്ചു.

വിശ്വ ശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനാനിർഭരമായി,ആദ്ധ്യാത്മിക സാധനാനിഷ്ഠകളോടെ ജയന്തിദിനമായ സെപ്റ്റംബർ ഇരുപത്തിയേഴിനെ വരവേൽക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തു. 'ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികൾ ഈ സെപ്റ്റംബർ 27 ഞായറാഴ്ച കാലത്ത് ആറുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിശ്വശാന്തിക്കും, ലോകം ഇപ്പോൾ നേരിടുന്ന ദുര്ഘടസന്ധിയെ അതിജീവിക്കാനുമുള്ള ആധ്യാത്മികസാധനകൾ അനുഷ്ഠിക്കും' സ്വാമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP