Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ അമേരിക്കൻസിന്റെ പങ്കു നിർണായകം ജോ ബൈഡൻ

സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ അമേരിക്കൻസിന്റെ പങ്കു നിർണായകം ജോ ബൈഡൻ

പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയുടെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ വംശജർ നിർണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. കഠിനാധ്വാനത്തിലൂടെയും സംരംഭക മികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളർച്ചയുടെ ഊർജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡൻ പറഞ്ഞു. ഇന്ത്യൻ അമേരിക്കകാർ സംഘടിപ്പിച്ച് വെർച്ച്വൽ ധന സമാഹരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എന്ന നിലയിൽ എച്ച്-1 ബി വിസ, നിയമാനുസൃത കുടിയേറ്റം എന്നിങ്ങനെ ഇന്ത്യൻ സമൂഹം ഉയർത്തുന്ന വിവിധ വിഷയങ്ങളിൽ അടിയന്തിര ഇടപെടലുകൾ ഉണ്ടാകുമെന്നും ബൈഡൻ പരിപാടിയിൽ ഉറപ്പു നൽകി . ഏറ്റവും മികച്ചവരെ അമേരിക്കയിലേക്ക് ആകർഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ, സിലിക്കൺവാലിയുടെ അടിസ്ഥാനപരമായ കണ്ടുപിടിത്തങ്ങൾ നടത്തിയവർ, ലോകത്തെ ഏറ്റവും സുപ്രധാന കമ്പനികളെ നയിക്കുന്നവർ എല്ലാം ഈ സമൂഹത്തിൽ നിന്നുമുള്ളവരാണ്.' ജോ ബൈഡൻ പറഞ്ഞു.

അമേരിക്കയിലെ ചലനാത്മക സാമ്പത്തിക സാംസ്‌കാരിക വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിച്ചവരാണ് ഇന്ത്യൻ അമേരിക്കകാരെന്ന് പല തവണ ആവർത്തിച്ച ജോ ബൈഡൻ കുടിയേറ്റക്കാരുടെ രാജ്യമാണ് യു.എസ് എന്നും കൂട്ടിച്ചേർത്തു

എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾക്കെതിരെയും ജോ ബൈഡൻ പ്രതികരിച്ചു . എച്ച-1ബി വിസ, വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ തെറ്റായ തീരുമാനങ്ങളെല്ലാം വലിയ ഭീഷണിയാണുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഈ പ്രസിഡന്റ് കാര്യങ്ങൾ നേരെയാക്കുകയല്ല മറിച്ചു എല്ലാം വഷളാക്കുകയാണ് ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുക്കൊണ്ട് ബൈഡൻ കുറ്റപ്പെടുത്തി

നവംബറിലാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കുന്ന കടുത്ത പോരാട്ടത്തിൽ ആർ വിജയിക്കുമെന്നത് പ്രവചനാതീതമാണ് . 2016 ലെ തിരെഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൺ ജയിക്കുമെന്ന് നിരവധി സർവ്വേ റിപോർട്ടുകൾ സൂചന നൽകിയെങ്കിലും വിജയം ട്രമ്പിനായിരുന്നു . 2020 ലെ തിരെഞ്ഞെടുപ്പ് സർവ്വേകൾ ബൈഡനു മുൻതൂക്കം നൽകുമ്പോൾ 2016 ആവർത്തിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP