Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.ഡബ്‌ള്യു.ഡി റെസ്റ്റ് ഹൗസിൽ താമസിച്ച വകയിൽ 13 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് കെട്ടിച്ചമച്ച റിപ്പോർട്ട്; ജോമോൻ പുത്തൻപുരയ്ക്കലിന് എതിരെ നൽകിയ പരാതിയിൽ രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തന്നെ വേട്ടയാടുകയാണെന്ന് ജോമോന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ എറണാകുളം പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസിൽ താമസിച്ച വകയിൽ മുറിവാടകയിനത്തിൽ 13 ലക്ഷം രൂപ കുടിശ്ശിക കൊടുക്കാനുണ്ടെന്ന് വ്യാജമായി കെട്ടിചമച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ റിപ്പോർട്ട് കൊടുത്ത ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരോട് സെപ്റ്റംബർ 29 ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഡൽഹിയിലെ പി.ഡബ്‌ള്യു.ഡി കോംപ്ലക്‌സിലുള്ള ഓഫീസിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ ഉത്തരവിട്ടു.

കഴിഞ്ഞ ഡിസംബറിൽ ജോമോൻ പുത്തൻപുരയ്ക്കൽ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധനകാര്യ, പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറിമാരോട് കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കമ്മീഷൻ മുമ്പാകെ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഇവർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഇവരുടെ റിപ്പോർട്ടിൽ 11/9/2000 മുതൽ 30/9/2016 വരെയുള്ള 16 വർഷം എറണാകുളം പി.ഡബ്‌ള്യു.ഡി റെസ്റ്റ് ഹൗസിലെ 17-ാം നമ്പർ മുറിയിൽ തുടർച്ചയായി ജോമോൻ പുത്തൻപുരയ്ക്കൽ താമസിച്ച വകയിൽ 13,69,570/ രൂപ കുടിശ്ശിക ഇനത്തിൽ നൽകാനുണ്ടെന്ന് ധനകാര്യ പരിശോധനയിൽ കണ്ടെത്തിയെന്ന് ധനകാര്യ, പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറിമാർ ദേശീയ ന്യൂനപക്ഷ കമ്മിഷന് കഴിഞ്ഞ ഫെബ്രുവരിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ തനിക്കെതിരെയുള്ള ധനകാര്യ പരിശോധന റിപ്പോർട്ട് കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് തെളിയിക്കുന്ന, ജോമോൻ തുടർച്ചയായി താമസിച്ചെന്ന് പറയപ്പെടുന്ന പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസിലെ ഇപ്പോഴുള്ള 17-ാം നമ്പർ മുറി ഉൾപ്പെടെയുള്ള 12 മുറികൾ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിന്റെ അനക്‌സായി പ്രവർത്തിച്ചുവന്ന്, പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസിന് തിരിച്ച് കിട്ടി പ്രവർത്തനം ആരംഭിച്ചത് 2009 സെപ്റ്റംബറിൽ ആണെന്ന് വിവരാവകാശ നിയമപ്രകാരം പി.ഡബ്‌ള്യു.ഡി കെട്ടിട വിഭാഗം എറണാകുളം എക്‌സിക്യൂട്ടീവ് എൻജിനിയറും, പി.ഡബ്‌ള്യു.ഡി പ്രിൻസിപ്പൽ സെക്രട്ടറിയും 2011 ൽ ജോമോൻ പുത്തൻപുരയ്ക്കലിന് വെളിപ്പെടുത്തിയ പ്രകാരമുള്ള രേഖ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ജോമോൻ ഹാജരാക്കിയതോട് കൂടി 2009 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച റസ്റ്റ് ഹൗസിൽ 2000 മുതൽ ജോമോൻ താമസിച്ചുവെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയത്.

വ്യാജമാണെന്ന് അതോടുകൂടി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഈ രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. 2016 നവംബർ 5 ന് ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് കൊടുത്തിട്ട് 13 ലക്ഷം രൂപ ജോമോൻ ുടിശ്ശികയിനത്തിൽ കൊടുക്കാനുണ്ടെന്നും ധനകാര്യ, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് കൊടുത്തെങ്കിലും ഇന്നേവരെ ഈ തുക അടയ്ക്കാൻ ധനകാര്യ വകുപ്പോ,പി.ഡബ്‌ള്യു.ഡി വകുപ്പോ ജോമോന് നോട്ടീസ് നൽകിയിട്ടില്ല.

ധനകാര്യ,പി.ഡബ്‌ള്യു.ഡി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജോമോന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, കോടതിയിൽ നിന്നും വിജിലൻസ് അന്വേഷണം നടത്തിയതിന്റെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ ന്യൂനപക്ഷ പീഡനം നടത്തുവാണെന്ന് ചൂണ്ടിക്കാട്ടി ജോമോൻ നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപെടാൻ ഇടയായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP