Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ട്; സ്വപ്നനയുടെ വീട്ടിൽ മന്ത്രി പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെ; സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്; സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രൻ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ; കടകംപള്ളിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി

സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ട്; സ്വപ്നനയുടെ വീട്ടിൽ മന്ത്രി പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെ; സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്; സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രൻ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ; കടകംപള്ളിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണത്തിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു. സ്വപ്നനയുടെ വീട്ടിൽ മന്ത്രി പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെ. സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്. സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രൻ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ളാറ്റിൽ ഫർണീച്ചറുകൾ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. നേരത്തെയും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സന്ദീപ് രംഗത്ത് വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. മകളുടെ വിവാഹത്തിന് സമ്മാനമായി ഫർണിച്ചറുകൾ നൽകിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് കൂടിയായ ഡി വൈ എഫ് ഐ നേതാവ് റിയാസ് ഈ, ആരോപണം നിഷേധിക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ ഫർണ്ണിച്ചർ കടയിൽ സാധനം വാങ്ങാൻ മുഖ്യമന്ത്രിയുടെ മകൾ വീണയും സ്വപ്നാ സുരേഷും ഒരുമിച്ചു പോയി എന്നാണ് നേരത്തെ സന്ദീപ് വാര്യർ ആരോപിച്ചിരുന്നത്. വീണയുടെ രണ്ടാം വിവാഹത്തിന്റെ അൺ എഡിറ്റഡ് വീഡിയോ പുറത്തു വിടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകൾ സ്വപ്ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ കടയിൽ പോയി കല്യാണ സമ്മാനമായി ഫർണിച്ചറുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്കു മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല, മരുമകനെയും സ്വപ്ന സുരേഷിനൊപ്പമിരുത്തി ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മാനസിക നില തകർന്നിരിക്കുകയാണ്. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകർന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

വീണയേയും ഭർത്താവ് റിയാസിനേയും ചോദ്യം ചെയ്യണമെന്നതാണ് സന്ദീപിന്റെ ആവശ്യം. ഇവരെ സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്താൽ എല്ലാ സത്യവും പുറത്തു വരുമെന്നും സന്ദീപ് വാര്യർ അവകാശ വാദം ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP