Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രതിഷേധ ഉപവാസം ഇന്ന് കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കേന്ദ്രസർക്കാർ പാസാക്കിയ കർഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയതല പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക നേതാക്കളുടെ ഉപവാസം ഇന്ന് (ബുധൻ) കൊച്ചിയിൽ നടക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ചെയർമാൻ ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.

കൊച്ചി റിസർവ് ബാങ്കിനു മുമ്പിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന പ്രതിഷേധ ഉപവാസം ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ വി വി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് പി കെ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. ഉപവാസ സമരത്തോടനുബന്ധിച്ച് കർഷകവിരുദ്ധ നിയമം കത്തിക്കും. കർഷകവിരുദ്ധ കരിനിയമം റദ്ദു ചെയ്യുക, കാർഷിക കടം എഴുതിത്ത്തള്ളുക, പരിസ്ഥിതി ലോല ബറർസോൺ പിൻവലിക്കുക, കർഷക ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നിവയാണ് കേരളത്തിലെ കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. 25ന് പഞ്ചായത്തുതല പ്രതിഷേധങ്ങൾ നടക്കും.

ദേശീയ കോഓർഡിനേറ്റർ കെ.വി. ബിജു, സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, അഡ്വ. ജോൺ ജോസഫ്, കൺവീനർമാരായ ജോയി കണ്ണഞ്ചിറ, അഡ്വ: പി പി ജോസഫ് ,പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, രാജു സേവ്യർ, ജെനറ്റ് മാത്യു ,ഹരിദാസ് പാലക്കാട്, സുരേഷ് ഓടാംപന്തിയിൽ, ഔസേപ്പച്ചൻ ചെറുകാട്, രാജു എബ്രഹാം എൻ ജെ ചാക്കോ, പി ജെ ജോൺ എന്നിവർ പ്രസംഗിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP