Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക നാടക വാർത്തകളും ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗും സംയുക്തമായി ഓൺലൈൻ സ്‌കൂൾ യുവജനോത്സവം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

മനാമ: ലോകത്തിലെ മലയാള നാടക പ്രവർത്തകരുടെയും, നാടക പ്രേമികളുടെയും ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളും [LNV] ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗും സംയുക്തമായി ലോകത്തിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഓൺലൈൻ സ്‌കൂൾ യുവജനോത്സവം സംഘടിപ്പിക്കുന്നു. എൽ.പി., യു.പി, ഹൈ സ്‌കൂൾ, ഹയർ സക്കണ്ടറി വിഭാഗത്തിൽ, പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മുപ്പതോളം വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുത്തിയ മത്സരത്തിൽ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ മുപ്പതോളം മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . മാഹിയുൾപ്പെടെ കേരളത്തിൽ പതിനഞ്ച് സോണുകളിലും, ബഹ്റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ ആറ് സോണുകളിലും മറ്റു രാജ്യങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു സോണിലുമായി ആകെ ഇരുപത്തി രണ്ട് സോണുകളിൽ ആദ്യ ഘട്ട മത്സരവും ശേഷം ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ ഗ്രാന്റ് ഫൈനലിലും മത്സരിക്കും. ബഹ്‌റൈൻ കേരളീയ സമാജം അംഗം പി എൻ മോഹൻ രാജ് ചെയർമാനും മലയാള നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് ജനറൽ കൺവീനറുമായ എഴുപതംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നൽകുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, പേട്രൻസ് കമ്മിറ്റി കൺവീനർ മനോഹരൻ പാവറട്ടി, ചിൽഡ്രൻസ് കമ്മിറ്റി പ്രസിഡന്റ് നന്ദു അജിത്, സെക്രട്ടറി റാണിയാ നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് യുവജനോത്സവം നടത്തപ്പെടുക. മത്സര നിബന്ധനകൾക്കും രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ ഓൺലൈൻ രജിസ്ട്രേഷൻ ഫോമിനും +971 50 200 9293, +971 50 661 0426, +971 50 891 1292 എന്നീ വാട്‌സ് ആപ് നമ്പറുകളിൽ ബന്ധപ്പെടുക. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്, രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഒക്ടോബർ 10 ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP