Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രജിത്തിനെ പുറത്താക്കിയവൾ, കണ്ണിൽ മുളക് തേച്ചവൾ, പോക്ക് കേസ്' എന്നിങ്ങനെ കുപ്രസിദ്ധിയാണ് എനിക്ക് ഷോയിൽ നിന്ന് ലഭിച്ചത്; എന്നെ ശാരീരികമായും, മാനസികമായി ഉപദ്രവിച്ച രജിത്തിന് 'അയ്യോ പാവം' ഇമേജ് നൽകി അയാളുടെ ഫാൻസ് എല്ലാത്തിനേയും നിസാരമാക്കി; ഷോയിൽ കണ്ണിൽ മുളക് തേച്ചത് കാഴ്ചയെ ബാധിച്ചു; രജിത്ത് കുമാറിനെതിരെ രേഷ്മ രാജൻ നിയമനടപടിക്ക്

മറുനാടൻ ഡെസ്‌ക്‌

രിപാടിയിലെ മത്സരാർഥിയായിരുന്ന രജിത് കുമാർ ബിഗ് ബോസ് ഹൗസിൽ വച്ച് മറ്റൊരു മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് തേച്ചത് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാർ പരിപാടിയിൽ നിന്ന് പുറത്താവുകയും ചെയ്തു. എന്നാൽ ഈ സംഭവത്തോടെ രേഷ്മയ്ക്കെതിരെ വൻതോതില് സൈബർ ആക്രമണം ഉണ്ടായി. തുടർന്നുള്ള ആഴ്ചയിൽ രേഷ്മയും പരിപാടിയിൽ നിന്ന് പുറത്തായി. എന്നാൽ പിന്നീടും ഇവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തുടർന്നു. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാർ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ. സൈബർ ആക്രമണങ്ങളോടും രജിത്കുമാറിന്റെ പരാമർശങ്ങളോടും പ്രതികരിക്കാതിരുന്ന രേഷ്മ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച അനുഭവങ്ങൾ പങ്കുവക്കുകയാണ്. അഴിമുഖത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'ഷോയിലൂടെ പേരെടുത്ത് കരിയർ ബിൽഡ് ചെയ്യണം എന്നായിരുന്നു. അതിനാണ് ബിഗ് ബോസിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ 'രജിത്തിനെ പുറത്താക്കിയവൾ, കണ്ണിൽ മുളക് തേച്ചവൾ, പോക്ക് കേസ്' എന്നിങ്ങനെ കുപ്രസിദ്ധിയാണ് തനിക്ക് കിട്ടയത് എന്ന് രേഷ്മ പറയുന്നു.വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാൽ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് 'അയ്യോ പാവം' ഇമേജ് നൽകി അയാളുടെ ഫാൻസ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്ന് പറയുന്നു.
ഇനിയെങ്കിലും എനിക്കുണ്ടായ ആക്രമണത്തിനെതിരെ പ്രതികരിച്ചില്ലെങ്കിൽ...', ഏഷ്യാനെറ്റ് ബിഗ്ബോസ് സീസൺ-2 വിൽ മത്സരാർഥിയായിരുന്ന രേഷ്മ രാജൻ പ്രതികരിക്കുകയാണ്.

'10 വർഷമായി മോഡലിങ് ചെയ്യുന്നവർ പോലും അത്രയൊന്നും അറിയപ്പെടുന്നില്ല. ബിഗ് ബോസിൽ പങ്കെടുത്താൽ അറിയപ്പെടുമെന്നും അതുവഴി അവസരങ്ങൾ ലഭിക്കും എന്ന ഒറ്റക്കാരണത്താലാണ് പരിപാടിയിൽ മത്സരാർഥിയായി ഞാൻ എത്തിയത്. എന്നാൽ ഇപ്പോൾ അന്യഭാഷയിൽ നിന്ന് മോഡലിങ്ങിനും മറ്റുമായി വിളികൾ വരുന്നുണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഒരു അവസരവും വരുന്നില്ല. കാരണം ആ പരിപാടിയിൽ പങ്കെടുത്തതാണ്. എന്നെ ഒരു വില്ലത്തിയും മോശക്കാരിയുമായി മാത്രമേ ആളുകൾ ഇപ്പോൾ കാണുന്നുള്ളൂ. എന്നാൽ രജിത്കുമാർ പല ഇന്റർവ്യൂകൾ നൽകുന്നു.

വീഡിയോ പോസ്റ്റ് ചെയ്യുന്നു. അതെല്ലാം രജിതിന്റെ ഫാൻസ് ആഘോഷിച്ച് നടക്കുന്നു. വളരെ നോർമൽ ആയാണ് എനിക്കെതിരെ നടത്തിയ ആക്രമണത്തെ രജിത് അവതരിപ്പിക്കുന്നത്. ഇപ്പോൾ എന്റെ കണ്ണിലല്ല, കവിളിലാണ് മുളക് തേച്ചതെന്ന് വരെ പറയുന്നു. ഞാൻ ഇപ്പോഴും ആ സംഭവവും അതിനെ തുടർന്നുണ്ടായ കാര്യങ്ങളുമുണ്ടാക്കിയ മെന്റൽ ട്രോമയിൽ നിന്ന് പുറത്ത് വന്നിട്ടില്ല. ഞാൻ 'പോക്കാണ്' എന്ന ഇമേജ് ഉണ്ടാക്കി ക്യാരക്ടർ അസാസിനേഷൻ നടത്താനായിരുന്നു രജിത് പരിപാടിയുടെ ആദ്യം മുതൽ ശ്രമിച്ചത്. പിന്നീട് ഫാൻസും ഭരണിപ്പാട്ടിനേക്കാൾ മോശമായ തെറിവാക്കുകളുപയോഗിച്ച് എന്നെ അപമാനിച്ചു. എന്റെ ഫോട്ടോകൾ മോശമായ രീതിയിൽ ചിത്രീകരിച്ചു. സംഭവമുണ്ടായി ആറ് മാസം കഴിഞ്ഞിട്ടും ഒരു ദിവസം നൂറ് കമന്റെങ്കിലും എനിക്ക് കിട്ടുന്നു. ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവൾ എന്ന ഇമേജ് ഉണ്ടാക്കൽ അങ്ങനെ എനിക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. ഫേക്ക് അക്കൗണ്ടുകളിലൂടെയുള്ള ആക്രമണങ്ങൾ ഇപ്പോൾ ഇല്ല.

പരിപാടിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ യഥാർഥ അവസ്ഥ അറിയുന്നത്. പുറത്തിറങ്ങിയാൽ എന്റെ കണ്ണിൽ കുരുമുളകിടണം, അമിട്ട് പൊട്ടിക്കണം, ആസിഡ് ഒഴിക്കണം എന്നിങ്ങനെ ജീവന് ഭീഷണി ഉയർത്തിയായിരുന്നു രജിത് ഫാൻസിന്റെ ആഹ്വാനങ്ങൾ. മാനസികമായി വളരെയധികം പ്രശ്നത്തിലായിക്കൊണ്ടാണ് പരിപാടിയിൽ നിന്ന് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇത്തരം ഭീഷണികളും കൂടിയായപ്പോൾ നാട്ടിൽ പോലും നിൽക്കാൻ കഴിഞ്ഞില്ല. കുറച്ച് ദിവസത്തേക്ക് മാറി നിൽക്കാൻ ദുബായിൽ ഒരു സുഹൃത്തിന്റെയടുത്തേക്ക് പോയി.

അപ്പോാണ് ലോക്ക്ഡൗൺ വരുന്നത്. പിന്നീട് ചാർട്ടേർഡ് ഫ്ലൈറ്റിലാണ് നാട്ടിലെത്തിയത്. ക്വാറന്റൈൻ എല്ലാം പൂർത്തീകരിച്ചു. വലിയ രോഗം പടർന്ന് പിടിച്ചിരിക്കുന്ന സമയമായതുകൊണ്ട് തൽക്കാലം കേസിനോ പ്രതികരണത്തിനോ പോവണ്ട എന്ന് കരുതി ഇരിക്കുകയായിരുന്നു. എന്നാൽ പിന്നീടും താൻ ചെയ്ത പ്രവർത്തിയെ നിസ്സാരമാക്കി രജിതും ഫാൻസും പ്രതികരിക്കുന്നതാണ് കണ്ടത്. പരിപാടി കണ്ട മലയാളികളുടെ എല്ലാം മുന്നിൽ ഞാൻ മോശക്കാരിയുമായി. അതുകൊണ്ട് തന്നെ എനിക്കുണ്ടായ ആക്രമണത്തിനും മാനസിക പീഡനത്തിനും എതിരെ നടപടി എടുക്കണം എന്ന് പൊലീസിൽ പരാതി നൽകുകയാണ്.

പരിപാടിയുടെ തുടക്കം മുതൽ പലപ്പോഴായി എന്നെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും സംസാരവുമായിരുന്നു രജിതിൽ നിന്ന് നേരിട്ടത്. ചിത്രീകരണം ആരംഭിച്ചതിനടുത്ത ദിവസങ്ങളിൽ തന്നെ അശ്ലീല ചുവയുള്ള കമന്റുകൾ പറയുന്നതിൽ തുടങ്ങി, ഒരു സ്ത്രീയെന്ന നിലയിൽ എന്റെ അഭിമാനത്തേയും മുറിവേൽപ്പിക്കുന്നതും സ്വഭാവത്തേ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് എന്നെ ആക്രമിച്ചിരുന്നു. അതിൽ പലതും ചാനൽ ടെലികാസ്റ്റ് ചെയ്യുകയും ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടിട്ടുള്ളതുമാണ്.

2020 മാർച്ച് 9നാണ് എന്റെ കണ്ണുകളിൽ രജിത് കുമാർ പച്ചമുളക് തേക്കുന്നത്. തൊട്ടടുത്ത ദിവസം മാർച്ച് 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു. അതിന് മുൻപുള്ള ദിവസങ്ങളിൽ ഷോയ്ക്കിടയിൽ വെച്ചു തന്നെ, എന്റെ കണ്ണുകൾക്ക് മാരകമായ കൻജക്ടിവൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നതാണ്. ഫെബ്രുവരി 4 ന് കണ്ണുകൾക്ക് അണുബാധ ഏറ്റതിനെ തുടർന്ന് ഷോയിൽ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ചികിത്സ പൂർത്തീകരിക്കാൻ കാലതാമസം വരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു, അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകൾ തുറക്കാൻ പോലും സാധിക്കാതെ, നരകതുല്യമായ അവസ്ഥയിൽ ഞാൻ ചികിത്സയിലായിരുന്നു. ഒടുവിൽ, ഭാഗികമായി കണ്ണുകൾ സുഖപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 29-ന് ഞാൻ ഷോയിൽ തിരിച്ചെത്തിയത്. എന്റെ കണ്ണിനേറ്റ അണുബാധയിൽ നിന്നും പൂർണ്ണമായും മുക്തയായില്ലെന്നും, കണ്ണിപ്പോൾ വളരെ സെൻസിറ്റീവാണെന്നും, ചികിത്സ തുടരുന്നുവെന്നും ഞാൻ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച് തേക്കുന്നത്.

ഷോയിൽ ഉടനീളം അയാൾ എന്നെ പല ഘട്ടങ്ങളിലും പരസ്യമായി അപമാനിക്കുകയും ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പലപ്പോഴും എന്നെ മോശമായി ഷോയുടെ അവതാരകനായ മോഹൻലാലിനോടും എന്റെ സഹ മത്സരാർത്ഥികളോടും സംസാരിക്കുന്നതും ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ശത്രുതാമനോഭാവത്തോടെയാണ് എന്നെ കണ്ടിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. അതു കൊണ്ട് തന്നെ, എന്നെ ആക്രമിക്കുന്നതിനായി എന്റെ കണ്ണുകളിലേക്ക് മുളക് തേക്കുക എന്നത് രജിത് കുമാർ തെരഞ്ഞെടുത്തത് മനഃപൂർവ്വമായിരുന്നു. ഈ സംഭവങ്ങളെ തുടർന്ന് എന്റെ കണ്ണിന്റെ കോർണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇത്രയും എന്നെ ഉപദ്രവിച്ചിട്ടും,'ക്ഷമിച്ച് കളഞ്ഞേക്ക്' എന്നാണ് പലരും പറയുന്നത്. 'മുളക് തേച്ചത് ചെറിയ കാര്യമല്ലേ. ഇവളെന്താ അടുക്കളയിൽ കയറിയിട്ടില്ലേ?' എന്ന തരം കമന്റുകൾ. യൂട്യൂബിൽ എന്റെ വീഡിയോകൾക്ക്താഴെ 'ഇവൾ ഇനിയും നിർത്തിയിട്ടില്ലേ?' പോലുള്ള കമന്റുകൾ വേറെ. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാൻ കഴിയില്ല'.

ക്ലാസ് ടാസ്‌കിന് ഇടയിലാണ് രജിത്ത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. കുസൃതിക്കായി മുളക് തേച്ചത് കണ്ണിൽ ആകുകയും തുടർന്ന് പ്രശ്‌നം വഷളാകുകയും ചെയ്തു. അതിനിടയിൽ ആശംസ അറിയിക്കാൻ ശ്രമിക്കുമ്പോൾ രജിത് രേഷ്മയുടെ കണ്ണിൽ മുളകു തേക്കുകയായിരുന്നു. തമാശയാണ് എന്നാണ് മറ്റുള്ളവർ കരുതിയത്. എന്നാൽ രേഷ്മയുടെ കണ്ണ് നീറുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കൺഫെഷൻ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു.

സഹമത്സരാർഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിക്കുകയായിരുന്നു. താൽക്കാലികമായി രജിത്തിനെ ഹൗസിന് പുറത്താക്കുകയാണെന്നും വ്യക്തമാക്കി അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

പിന്നാലെ കൺഫെഷൻ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു. പിന്നാലെ തീരുമാനവും പറഞ്ഞു. സഹമത്സരാർഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP