Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് വർഷത്തിനിടെ മോദി പോയത് 58 രാജ്യങ്ങളിൽ; ചെലവായത് 517.82 കോടിയും; അവസാന വിദേശ യാത്ര 2019 നവംബറിൽ ബ്രസീലിലെ ബ്രിക്‌സ് സമ്മേളനത്തിൽ പങ്കെടുക്കാൻ; അമേരിക്കയും റഷ്യയും ചൈനയും അഞ്ച് തവണ സന്ദർശിച്ചു; സിംഗപൂരിലും ജർമനിയിലും ഫ്രാൻസിലും ലങ്കയിലും യുഎഇയിലും ഒന്നിലധികം സന്ദർശനങ്ങൾ

നാല് വർഷത്തിനിടെ മോദി പോയത് 58 രാജ്യങ്ങളിൽ; ചെലവായത് 517.82 കോടിയും; അവസാന വിദേശ യാത്ര 2019 നവംബറിൽ ബ്രസീലിലെ ബ്രിക്‌സ് സമ്മേളനത്തിൽ പങ്കെടുക്കാൻ; അമേരിക്കയും റഷ്യയും ചൈനയും അഞ്ച് തവണ സന്ദർശിച്ചു; സിംഗപൂരിലും ജർമനിയിലും ഫ്രാൻസിലും ലങ്കയിലും യുഎഇയിലും ഒന്നിലധികം സന്ദർശനങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാല് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദർശനത്തിന് ചെലവായത് 517.82 കോടി രൂപ. 2015 മുതൽ 2019 നവംബർ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങൾ സന്ദർശിച്ചെന്നും കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദർശനങ്ങളെ കുറിച്ച് രാജ്യസഭയിൽ എഴുതിത്ത്ത്തയ്യാറാക്കിയ മറുപടി നൽകിയത്. 2019 നവംബർ 13,14 തിയതികളിൽ ബ്രസീലിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിൽ പങ്കെടുക്കാൻ നടത്തിയതാണ് ഒടുവിലത്തെ വിദേശയാത്ര. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ അഞ്ചുതവണ വീതം മോദി സന്ദർശിച്ചിട്ടുണ്ട്. സിംഗപ്പുർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി ഒന്നിലധികം തവണ സന്ദർശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നടത്തിയ ചില സന്ദർശനങ്ങൾ ബഹുരാഷ്ട്ര യാത്രകളായിരുന്നുവെന്നും ചിലത് ഉഭയകക്ഷി സന്ദർശനങ്ങളായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP