Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്; സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ; ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും മന്ത്രിസഭ യോഗത്തിൽ അഭിപ്രായം; ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമ്മാണം നടത്തുമ്പോൾ ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമെന്ന് നിയമോപദേശവും

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്; സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ; ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും മന്ത്രിസഭ യോഗത്തിൽ അഭിപ്രായം; ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമ്മാണം നടത്തുമ്പോൾ ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമെന്ന് നിയമോപദേശവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത്. സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നിയമോപദേശം തേടി.സംസ്ഥാനത്തിന്റെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും മന്ത്രിസഭ യോഗത്തിൽ അഭിപ്രായമുയർന്നു.

കർഷക ബില്ലിനെതിരെ രാജ്യത്തിന്റെ പലകോണുകളിലും പ്രതിഷേധം ഉയർന്ന് വരികയും ഇടത് എംപിമാർ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമ പോരാട്ടത്തിനിറങ്ങുന്നത്. കർഷകരെ ബാധിക്കുന്ന വിഷയത്തിൽ സംസ്ഥാനത്തിന് എന്ത് തുടർ നടപടി സ്വീകരിക്കാമെന്ന കാര്യത്തിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു.

ഭരണഘടനയുടെ കൺകറന്റ്‌ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമ്മാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ കേന്ദ്രം കൊണ്ടു വന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി ആക്ട് കേരളവും ബിഹാറും അടക്കം എട്ട് സംസ്ഥാനങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നത്.

കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും പ്രതിഷേധം തുടരുകയാണ്. കർഷകർ ക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ വിശദീകരിക്കുന്നതെങ്കിലും ബിൽ കർഷകവിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

എന്താണ് വിവാദമായ കാർഷിക ബിൽ?

യഥാർത്ഥത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നത് ഒന്നിലധികം ബില്ലുകളാണ്. കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020 എന്നിവയാണ് കേന്ദ്രം ലോക്‌സഭയിൽ ഒരുമിച്ച് അവതരിപ്പിച്ചു പാസാക്കിയത്. ഈ വർഷം ഇതേ വിഷയത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന രണ്ട് ഓർഡിനൻസുകൾക്ക് പകരമാണ് പുതിയ ബില്ലുകൾ. കർഷകരുടെ അഭിവൃദ്ധിക്കു വേണ്ടിയാണ് പുതിയ ബില്ലുകൾ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാർ സഭയെ അറിയിച്ചത്. വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ഇത് ബാധിക്കില്ലെന്നു മന്ത്രി ആവർത്തിച്ചു.

കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകൾ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കാർഷികവിളകൾ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകൾ വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്നതാണ് കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020 എന്നാണ് സർക്കാറിന്റെ അവകാശവാദം. രണ്ടാമത്തെ ബിൽ കർഷകർക്ക് വിളകൾ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാൻ സ്വാതന്ത്ര്യം നൽകുന്നതാണ്. ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കുന്നതാണ്പുതിയ ബിൽ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

എന്തുകൊണ്ടാണ് കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധം?

കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കുമെന്നതാണ് ഉയരുന്ന ആരോപണം. കാർഷിക വിള വിപണന സമിതികളുടെ പരമ്പരാഗത ചന്തകൾക്ക് പുറത്ത് വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകൾ നടത്താനും കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ ബിൽ എന്നാണ് സർക്കാർ പറയുന്നതെങ്കിലും പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് കർഷക സംഘടനകളുടെ ആശങ്ക. വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുൻപു തന്നെ വിളകൾ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏർപ്പെടാനും വില നിശ്ചയിക്കാനും പുതിയ ബിൽ കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ ഇത് കോർപ്പറേറ്റുകൾ ഉപയോഗപ്പെടുത്തുമെന്നാണ് പറയുന്നത്.

ഇല്ല. കാർഷികവിളകളുടെ വില സംബന്ധിച്ച ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്നാണ് പ്രൈസ് അഷ്വറൻസ് ബില്ലിലെ വാഗ്ദാനെങ്കിലും വില ഉറപ്പാക്കാനുള്ള സംവിധാനത്തെപ്പറ്റി ബില്ലിൽ പരാമർശമില്ലെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇത് കർഷകരെ ചൂഷണം ചെയ്യാൻ കോർപ്പറേറ്റ് കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് പ്രതിപക്ഷ സംഘടനകളും ആരോപിക്കുന്നത്. രാജ്യത്ത് കോഴിവളർത്തൽ, കരിമ്പുകൃഷി തുടങ്ങിയ മേഖലകളിൽ ഇതിനോടകം തന്നെ കോൺട്രാക്ട് ഫാമിങ് രീതി നിലവിലുണ്ടെങ്കിലും അസംഘടിത മേഖലയിലെ കർഷകർക്ക് സ്വകാര്യ കമ്പനികളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയുണ്ടാകിലും

ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയും പഞ്ചാബിലെ പ്രബലകക്ഷിയുമായ അകാലിദൾ ബില്ലിനെതിരാണ്. ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്നാണ് പാർട്ടി എംപിമാർക്ക് തെലങ്കാന മുഖ്യമന്ത്രി ടി ചന്ദ്രശേഖര റാവു നൽകിയിരിക്കുന്ന നിർദ്ദേശം. പഞ്ചാബും ഹരിയാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും ബില്ലിനെതിരെ പ്രതിഷേധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP