എതിരാളി നമ്മുടെ പോസ്റ്റിന് ഇടുന്ന കമന്റിന് 'ഹഹ' ഇമോജിയോ മറുപടിയോ ഇടരുത്; അങ്ങനെ വന്നാൽ ആ കമന്റ് കൂടുതൽ ആളുകളിലേക്ക് എത്തും; എതിരാളികളുടെ പോസ്റ്റിന് അവരുടെ വാളിൽ പോയി മറുപടി കൊടുക്കേണ്ടതും ഇല്ല; സ്ക്രീൻഷോട്ട് എടുത്ത് പുതിയ മെസേജായി സ്വന്തം വാളിൽ പോസ്റ്റ് ചെയ്യണം; സഖാക്കളെ, സൈബർ പോരാളികളെ സംഘടിക്കുവിൻ; പൊങ്കാല പ്രതിരോധിക്കാൻ കാപ്സ്യൂളുമായി സിപിഎമ്മിന്റെ കൈപ്പുസ്തകം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: നവമാധ്യമങ്ങളിൽ നിറയുന്ന സിപിഎം വിരുദ്ധതയെ പ്രതിരോധിക്കാനായി സൈബർ സഖാക്കാൾക്ക് നിർദ്ദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകവുമായി സിപിഎം. സിപിഎമ്മിന്റെ ജില്ല, ഏരിയ തലങ്ങളിലുള്ള നവമാധ്യമ സമിതികൾക്കാണ് കൈപ്പുസ്തകം നൽകുന്നത്.
പുസ്തകത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.- പാർട്ടി നേതാക്കളുടെ പേജിൽ ലൈക്ക്, കമന്റ്, ഷെയർ എന്നിവ ചെയ്തുവെന്ന് ഉറപ്പുവരുത്തണം. കൂടുതൽ ആളുകളുടെ സഹായം ആവശ്യമായിവന്നാൽ മറ്റ് ഗ്രൂപ്പുകളെ ഏർപ്പാടാക്കണം. പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന എതിരാളികളുടെ കമന്റുകൾ, കൂടുതൽ പ്രശ്നമാകും മുമ്പേ ഒളിപ്പിക്കുകയോ കളയുകയോ ചെയ്യണം. നേതാക്കളുടെ പോസ്റ്റിൽ എതിരാളികളിടുന്ന മറുപടികൾക്ക് മറുപടി കൊടുക്കരുത്. പൂർണമായും അവഗണിക്കണം. ഓൺലൈൻ വോട്ടിങ്ങുകളിൽ പങ്കെടുക്കരുത്. സംഘടിപ്പിക്കുന്നവരുടെ അജൻഡകളിൽ വീഴരുത്.
കൈപുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്
എതിരാളി നമ്മുടെ പോസ്റ്റിന് ഇടുന്ന കമന്റിന് ഒരിക്കലും 'ഹഹ' ഇമോജി, മറുപടി എന്നിവ ഇടരുത്. അങ്ങനെവന്നാൽ എതിരാളിയുടെ കമന്റ് കൂടുതലാളുകളിലേക്കെത്തും. ലൈക്കും കമന്റും വരുന്നതോടെ ആ പോസ്റ്റ് എല്ലാവർക്കും കാണുന്ന രീതിയിൽ ഏറ്റവും മുകളിൽത്തന്നെ വരും. അതുകൊണ്ട് ആ കമന്റ് പരമാവധി അവഗണിക്കുക. എതിരാളിയുടെ കമന്റിന് മറുപടി കൊടുത്തേ തീരൂ എന്നാണെങ്കിൽ ആ പോസ്റ്റിനടിയിൽ വേറൊരു കമന്റായി മറുപടിയിടുക. ഒരിക്കലും ഈ മറുപടി എതിരാളിയുടെ കമന്റിന്റെ അടിയിൽ പോയി ചെയ്യാതിരിക്കുക. വേറെ കമന്റായി ഇടുക. അതുമല്ലെങ്കിൽ എതിരാളിയുടെ കമന്റ് സ്ക്രീൻഷോട്ട് എടുത്ത് വേറെ ഒരു പോസ്റ്റിടുക.
നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും പോസ്റ്റിൽ മൂന്നു കാര്യങ്ങളാണ് ചെയ്യേണ്ടത്. ആ പോസ്റ്റിനെ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, ആ പോസ്റ്റിൽ കമന്റിടുക. പ്രത്യേകിച്ച് കമന്റൊന്നും ഇടാൻ ഇല്ലെങ്കിൽ എന്തെങ്കിലും ഒരു സ്മൈലി ഇടുക. അതുമല്ലെങ്കിൽ ഒരു കുത്ത് എങ്കിലുമിടണം. ഒരു കുത്തെങ്കിലും കമന്റായി ഇടുന്നതോടെ ആ പോസ്റ്റ് കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ ഇടയാകും.
എങ്ങനെയുള്ള മെസേജുകൾ പോസ്റ്റ് ചെയ്യാം
എപ്പോഴും പ്രത്യക്ഷമായ രാഷ്ട്രീയവിഷയങ്ങൾ മാത്രം പോസ്റ്റുചെയ്യാതെ മറ്റു വിഷയങ്ങളിലും പോസ്റ്റുകൾ ഇടണം. നാട്ടിലുള്ള എല്ലാവരുമായി നല്ലബന്ധം കാത്തുസൂക്ഷിക്കാൻ ഇത് ഉപകരിക്കും. നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കലാപരിപാടികളും സർക്കാർ സഹായ പദ്ധതികളുടെ അറിയിപ്പുകളും പഞ്ചായത്ത് വില്ലേജ് എന്നിവിടങ്ങളിലെ അറിയിപ്പുകളും വിദ്യാർത്ഥികൾക്കുള്ള സഹായങ്ങളുമെല്ലാം പോസ്റ്റുചെയ്യണം. മരണങ്ങൾ അറിയിക്കണം. ഗൾഫിലുള്ളവരുമായി ബന്ധപ്പെട്ടുള്ള സംയുക്ത ചാരിറ്റി പ്രവർത്തനങ്ങൾ, നാട്ടിലെ വിവിധ വികസന പ്രവർത്തനങ്ങൾ, എന്നിവയുടെ വിശദാംശങ്ങളും നാട്ടിൽ നടക്കുന്ന പരിപാടികളുടെ ലൈവും പോസ്റ്റ് ചെയ്യാം. പാചകക്കുറിപ്പുകൾ, ബുക്ക്, നോവൽ, സിനിമ സംബന്ധിച്ച കാര്യങ്ങൾ എന്നിവയും പോസ്റ്റുചെയ്യണം.
എതിരാളികളുടെ പോസ്റ്റുകൾക്ക് ലൈക്കോ മറ്റെന്തെങ്കിലും ഇമോജികളോ ഇടുകയോ കമന്റുചെയ്യുകയോ അരുത്. അത് ആ പോസ്റ്റിന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയിൽ കൂടുതൽ പ്രചാരം കൊടുക്കും. നിങ്ങളുടെ സുഹൃത്തുക്കൾ കൂടുതലും ഇടതുപക്ഷ അനുഭാവികളായിരിക്കും എന്നതിനാൽ ഈ ശീലം പൂർണമായും ഒഴിവാക്കണം.
എതിരാളികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, എന്തൊക്കെ ആരോപണങ്ങളാണ് ഉയർത്തുന്നത് എന്നറിയാൻ മാത്രം അവരെ ഫോളോ ചെയ്യാം. വേറെ ഒരു തരത്തിലുള്ള ഇടപെടലും അവരുടെ പേജുകളിൽ വേണ്ടാ. എന്തുചെയ്താലും അത് സ്വന്തം പേജിൽ മാത്രമായിരിക്കുമെന്ന ഉറച്ച നിലപാടെടുക്കുക.
ഫേസ്ബുക്കിൽ പോസ്റ്റിടാനും നല്ല സമയം ഉണ്ട്
അങ്ങനെയൊരുസമയം ഉണ്ടോ എന്ന് ശങ്കിക്കേണ്ട. ആളുകൾ ഫേസ്ബുക്ക് കൂടുതൽ ഉപയോഗിക്കുന്ന സമയത്ത് പോസ്റ്റിട്ടാൽ കൂടുതൽ പേരിലേക്ക് പടരും. ആളുകൾ ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീർത്ത് ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം ഉത്തമമാണ്. ഉച്ചയിലെ ഇടവേള സമയം, വൈകുന്നേരം, രാത്രി ഊണെല്ലാം കഴിഞ്ഞ് കിടക്കും മുന്നേയുള്ള സമയം എന്നിവയും പോസ്റ്റിടാൻ പറ്റിയ സമയമാണ്. പോസ്റ്റുകൾക്ക് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വായനക്കാരുണ്ടെങ്കിൽ ഗൾഫിലെ സമയം കൂടി കണക്കിലെടുത്ത് പോസ്റ്റ് ചെയ്യാം.
എതിരാളികളുടെ പോസ്റ്റിന് അവരുടെ വാളിൽ പോയി മറുപടി കൊടുക്കേണ്ടതില്ല. സ്ക്രീൻഷോട്ട് എടുത്ത് അതിനെ ഒരു പുതിയ മെസേജായി സ്വന്തം വാളിൽ പോസ്റ്റ് ചെയ്യാം. എതിരാളിക്ക് നമ്മുടെ ചെലവിൽ പബ്ലിസിറ്റി കൊടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇങ്ങനെയുള്ള പോസ്റ്റുകളിൽനിന്ന് അവരുടെ പേരുകൾ ഒഴിവാക്കണം. സ്ക്രീൻഷോട്ടിൽനിന്ന് അവരുടെ പേരുകൾ മറയ്ക്കുക. പേര് ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ അവരുടെ പേരിനുപകരം ബിജെപി. അംഗമെന്നോ യു.ഡി.എഫ്. അംഗമെന്നോ പാർട്ടിയുടെ പേരുപറയാതെ സുഹൃത്തെന്നോ മറ്റോ ഉപയോഗിക്കുക. ഒരു കാരണവശാലും എതിരാളികളുടെ പോസ്റ്റ്ഷെയർ ചെയ്തുകൊണ്ട് അതിനു മറുപടി അരുത്, സ്ക്രീൻഷോട്ട് മാത്രമേ ഉപയോഗിക്കാവൂ.
എതിരാളിയിട്ട കമന്റിന് പോസ്റ്റിനെക്കാൾ ലൈക്ക് കിട്ടുന്നെങ്കിൽ ആ കമന്റ് അവഗണിക്കുക. അതിന്റെ അടിയിൽ പോയി മറുപടിയിടരുത്. നമുക്ക് അനുകൂലമായി നിൽക്കുന്ന വേറെ ഏതെങ്കിലും കമന്റിന് മറുപടി, ലൈക്ക് എന്നിവ കൊടുത്ത് ആ കമന്റിനെ മുന്നോട്ടു കൊണ്ടുവരണം. ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും നടക്കുന്നില്ലെങ്കിൽ മറുപടി ഹൈഡ് ചെയ്യണം(ഒളിച്ചുെവക്കണം). അപ്പോൾ ആ കമന്റ് നമുക്കും ഇട്ടയാൾക്കും മാത്രമേ കാണാൻ കഴിയൂ. ഇതൊന്നും പറ്റിയില്ലെങ്കിൽ ആ കമന്റ് ഡിലീറ്റ്(മായ്ച്ചുകളയുക) ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക. കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതിൽ മടി കാണിക്കേണ്ട. നമ്മുടെ ചെലവിൽ എതിരാളികളുടെ പ്രചാരണം നടക്കേണ്ടതില്ല.
എതിരാളികളെ ഫ്രൺഡ് ആക്കാം
എതിരാളികളെ ഫ്രൺഡ് ആക്കാം. എതിരാളികളെയും നമ്മുടെ രാഷ്ട്രീയത്തിന് പുറത്തുള്ളവരെയും നിഷ്പക്ഷരെയും കൂടുതൽ ഫ്രൺഡ് ആക്കുക. അവരിലേക്കാണ് നമ്മുടെ മെസേജുകൾ എത്തിക്കേണ്ടത്. അവരെ ടാർഗറ്റ് ചെയ്ത് കൂടുതൽ പോസ്റ്റുകൾ ഇടുക. അവരെ മറുപടി പറയാനും സ്മൈലി ഇടാനും പ്രേരിപ്പിക്കുക. അതുവഴി അവരുടെ സുഹൃത്തുക്കളിലേക്ക് നമ്മുടെ മെസേജ് എത്തും.
എതിരാളികളുടെ പോസ്റ്റ് പൂർണമായും അവഗണിക്കണം. എതിരാളികൾ പ്രത്യേക അജൻഡയിൽനിന്നു കൊണ്ടാണ് നിഷ്കളങ്കമായ രീതിയിലുള്ള പോസ്റ്റുകൾ ഇടുന്നത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോം പോലും പ്രവർത്തിക്കുന്നത് പൂർണമായ നീതിബോധത്തോടെയല്ല. സോഷ്യൽ മീഡിയയെ ജനാധിപത്യമര്യാദകൾ പാലിച്ച് സംവാദങ്ങൾ നടത്താനുള്ള ഒരു സ്ഥലമായി കണക്കാക്കാനാവില്ല. എതിരാളികളുടെ അജൻഡകളിൽ കുരുങ്ങാതിരിക്കുക.
തെറ്റായ പോസ്റ്റ് ഡിലീറ്റ് ചെയ്യുക. വേറൊന്നും ചെയ്യേണ്ടതില്ല. എന്തുകൊണ്ട് ഡിലീറ്റ് ചെയ്തു എന്ന് വിശദീകരിച്ചുകൊണ്ട് വേറെ പോസ്റ്റ് ഇടരുത്.അനാവശ്യ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്ന എതിരാളികളെ 'അൺഫോളോ' ചെയ്യുക. അവരെ 'അൺഫോളോ' ചെയ്യുന്നതുവഴി അവർ നമ്മുടെ ഫ്രൺഡായി നിലനിൽക്കുകയും നമ്മുടെ മെസേജുകൾ അവരിലെത്തുകയും ചെയ്യും. പക്ഷേ, അവരുടെ മെസേജുകൾ നമ്മുടെ വാളിൽ വരുന്നത് ഒഴിവാക്കാനും കഴിയും. അൺഫ്രൺഡ്, ബ്ലോക്ക് എന്നിവ ചെയ്യുന്നതു വഴി അവർക്ക് നമ്മുടെ മെസേജുകൾ കാണാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് കഴിയുന്നതും ഒഴിവാക്കുക.
Stories you may Like
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ലോറൻസിനെ പരിഹസിച്ചവർക്ക് പിണറായി മറുപടി നൽകുമോ? മകളുടെ കുറിപ്പ് വൈറൽ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍