Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകരർക്കായി നിയന്ത്രണ രേഖയിൽ ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ വിതരണം ചെയ്ത് പാക്കിസ്ഥാൻ; കശ്മീരിലെ അക്‌നൂർ ഗ്രാമത്തിൽ നിന്നും എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്ത് പൊലീസ്

ഭീകരർക്കായി നിയന്ത്രണ രേഖയിൽ ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ വിതരണം ചെയ്ത് പാക്കിസ്ഥാൻ; കശ്മീരിലെ അക്‌നൂർ ഗ്രാമത്തിൽ നിന്നും എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

ശ്രീനഗർ: കശ്മീരിലെ നിയന്ത്രണ രേഖയിൽ ഭീകരർക്കായി ആയുധങ്ങൾ ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാൻ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീർ പൊലീസ്. അർദ്ധരാത്രിയിൽ ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ നിയന്ത്രണരേഖയിൽ എത്തിച്ച് താഴേയ്ക്ക് ഇട്ടുകൊടുക്കുകയാണ്. കഴിഞ്ഞ രാത്രി അക്‌നൂർ ഗ്രാമത്തിൽ നിന്ന് ഇത്തരത്തിൽ എകെ 47 തോക്കുകളും പിസ്റ്റളും ലഭിച്ചെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

സദ് സോഹൽ ഗ്രാമത്തിൽ നിന്ന് രണ്ട് എകെ 47 തോക്കുകൾ, ഒരു പിസ്റ്റൾ, മൂന്ന് എകെ മാഗസീനുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. പാക്ക് ഡ്രോൺ ഉപയോഗിച്ച് രാത്രി നിയന്ത്രണരേഖയിൽ ആയുധങ്ങൾ എത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ജമ്മുകശ്മീർ പൊലീസ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പുൽവാമയിലുൾപ്പടെ നിരവധി ആക്രമണങ്ങൾ നടത്തിയ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച് തെളിവുകൾ ലഭിച്ചെന്നും പൊലീസ് അറിയിച്ചു.

അതിർത്തിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ അക്‌നൂർ ഗ്രാമത്തിൽ നിന്നും സമാനരീതിയിൽ ആയുധങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കശ്മീർ താഴ്‌വരയിലുള്ള ഭീകരർക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള ആയുധങ്ങളായിരുന്നു ഇവയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ പഞ്ചാബ് അതിർത്തിയിൽ പാക്ക് നിർമ്മിത ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എകെ 47 തോക്കുകൾ, ഗ്രനേഡുകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നിവ അതിർത്തിയിൽ വർഷിക്കുന്നതായി കഴിഞ്ഞ വർഷം ഒക്ടോബറിൽ പഞ്ചാബ് പൊലീസും റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP