Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സന്ദർശിച്ചത് അഞ്ച് തവണ; സിങ്കപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലും നിരവധി തവണ പോയി: അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് 58 രാജ്യങ്ങൾ: ചെലവ് 517 കോടി രൂപ

യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സന്ദർശിച്ചത് അഞ്ച് തവണ; സിങ്കപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലും നിരവധി തവണ പോയി: അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് 58 രാജ്യങ്ങൾ: ചെലവ് 517 കോടി രൂപ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് വർഷത്തിനിടെ സന്ദർശിച്ചത് 58 രാജ്യങ്ങൾ. 2015 മുതൽ 58 രാജ്യങ്ങളിലാണ് നരേന്ദ്ര മോദി സന്ദർശനം നടത്തിയത്. ഇതിനു ചെലവായത് 517 കോടി രൂപയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രിയുടെ വിദേശസന്ദർശനത്തിന്റെ ഫലങ്ങളും അദ്ദേഹം വിശദീകരിച്ചു.

യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി അഞ്ചുതവണ പോയി. സിങ്കപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിൽ പലതവണ പോയി. 2019 നവംബർ 13, 14 തീയതികളിൽ നടത്തിയ ബ്രസീൽ യാത്രയാണ് അവസാനത്തേത്. ബ്രിക്സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു ഇത്.

ഉഭയകക്ഷി, മേഖലാ, ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടെന്തെന്ന് മറ്റു രാജ്യങ്ങൾക്കു മനസ്സിലാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനമുതകിയെന്ന് മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP