Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനസ് നാടകോത്സവം: അരങ്ങേറിയത് ദീർഘചതുരം, തസ്‌ക്കരൻ

മനസ് നാടകോത്സവം: അരങ്ങേറിയത് ദീർഘചതുരം, തസ്‌ക്കരൻ

കൊൽക്കത്ത: കൊൽക്കത്ത മലയാളികളുടെ നേതൃത്വത്തിലുള്ള നാടകസമിതിയായ മലയാളം അമച്വർ നാടകവേദി (മനസ്) യുടെ ആഭിമുഖ്യത്തിൽ ദ്വിദിന നാടകോത്സവം നടത്തി. കേരളത്തിൽ നിന്നെത്തിയ തിരുവനന്തപുരം സൂര്യ നാടകവേദിയുടെ ദീർഘചതുരം, തസ്‌ക്കരൻ എന്നീ നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.


കേരളത്തിലും തമിഴ്‌നാട്ടിലും ഇതിനകം തന്നെ പലവേദികളിൽ അവതരിപ്പിക്കപ്പെട്ട സൂര്യാ കൃഷ്ണമൂർത്തിയുടെ ഈ നാടകങ്ങൾക്ക് കൊൽക്കത്ത മലയാളികളുടെയിടയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത നാടകങ്ങളിൽ ദേവൻ നെല്ലിമൂട്, മഹാലക്ഷ്മി തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു.

1999 മുതൽ കൊൽക്കത്തയിൽ നാടകപ്രവർത്തനങ്ങൾ നടത്തിവരുന്ന മനസിന്റെ വാർഷിക നാടകോത്സവത്തിൽ ആദ്യമായാണ് പൂർണമായും കേരളത്തിൽ നിന്നുള്ള നാടകസംഘത്തിന്റേതു മാത്രമായ അവതരണം നടന്നത്. മനസ് പ്രസിഡണ്ട് പി.എ.നായർ ദീപം തെളിയിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.നന്ദകുമാർ സ്വാഗതം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP