Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിച്ചതിന് പിന്നാലെ ഭർത്താവിന് എതിരെ പീഡന പരാതി നൽകി പൂനം പാണ്ഡെ; ഭർത്താവ് സാം ബോബൈയെ പൊലീസ് അറസ്റ്റ് ചെയ്തു; ഒന്നും കൂസാതെ ഷൂട്ടിങ് തിരക്കിൽ താരവും

മറുനാടൻ ഡെസ്‌ക്‌

വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിച്ചതിന് പിന്നാലെ ഭർത്താവിന് എതിരെ പീഡന പാതി നൽകി പൂനം പാണ്ഡെ.നടി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവായ സാം ബോബൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗോവയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൂനം. ഇവിടെ വച്ചാണ് ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത ഗോവാ പൊലീസ് സാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

- 'തിങ്കളാഴ്ച രാത്രിയോടെയാണ് പൂനം പരാതിയുമായി സമീപിച്ചത്. ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്'. എന്നാണ് പൊലീസ് അറിയിച്ചത്. സാമിനെ നിർബന്ധിത മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിന് ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് തന്റെയും സാമിന്റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. കുടുംബാംഗങ്ങൾ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം. ഇതിനു ശേഷം ഇവർ വൈറലായിരുന്നു. ഹണിമൂൺ ആഘോഷങ്ങൾക്കിടെ ഭർത്താവുമൊത്തുള്ള സ്‌നേഹദൃശ്യങ്ങളും പൂനം സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമിന്റെ അറസ്റ്റ് വാർത്തയെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP