Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റസിഡൻസി പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ തൊഴിൽ മാറാം; പ്രവാസികൾക്ക് അനുകൂലമായ ഖത്തറിലെ പുതിയ തൊഴിൽ മാറ്റം ഇങ്ങനെ

റസിഡൻസി പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ തൊഴിൽ മാറാം; പ്രവാസികൾക്ക് അനുകൂലമായ ഖത്തറിലെ പുതിയ തൊഴിൽ മാറ്റം ഇങ്ങനെ

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ റസിഡൻസി പെർമിറ്റിന്റെ (ആർപി) കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രവാസികൾക്ക് തൊഴിൽ മാറാൻ അനുമതി. തന്റേതല്ലാത്ത കാരണങ്ങളാൽ ആർപി പുതുക്കാൻ തൊഴിലാളിക്ക് സാധിച്ചില്ലെങ്കിൽ മാത്രമാണ് കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തൊഴിൽ മാറ്റാൻ അനുമതി നൽകിയിരിക്കുന്നത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21-ാം നമ്പർ നിയമത്തിലെ നടപ്പാക്കൽ ചട്ടങ്ങളിലെ 65, 67 വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള 2020ലെ 51-ാം നമ്പർ മന്ത്രിതല തീരുമാന പ്രകാരമാണിത്.

തൊഴിൽ മാറ്റത്തിന് തൊഴിലാളിയുടെ ആർപി കാലാവധി സാധുവായിരിക്കണമെന്നാണ് വ്യവസ്ഥ എന്നതിനാൽ പുതിയ ഭേദഗതി പ്രവാസികൾക്ക് ഗുണകരമാണ്. നടപ്പാക്കൽ ചട്ടങ്ങളിലെ 65-ാം വകുപ്പ് ഭേദഗതിയനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് തൊഴിൽ മാറാം. തൊഴിൽ മാറ്റം സംബന്ധിച്ച് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തെ അറിയിക്കണം. 67-ാം വകുപ്പ് ഭേദഗതി പ്രകാരം ഒരു തൊഴിലാളിയെ താൽക്കാലികമായി പ്രധാന തൊഴിൽ കരാറിലേക്ക് നിയമിക്കേണ്ട സാഹചര്യം ഉണ്ടായാൽ തൊഴിലുടമ മറ്റൊരു കരാർ കൂടി സമർപ്പിക്കുകയും വേണം.

തൊഴിലാളിയും തൊഴിലുടമയും ഒപ്പുവച്ച് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയതായിരിക്കണം പ്രധാന കരാർ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലായിട്ടുണ്ട്. തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ തൊഴിൽ മാറാൻ അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമത്തിൽ അടുത്തിടെയാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP