Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസ്; കർണാടക മുൻ മുഖ്യമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഒളിവിൽ പോയത് പിടിയിലായ ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ; അറസ്റ്റിലായത് നടി രാഗിണി ഉൾപ്പടെ ഒൻപത് പേർ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: സിനിമ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മന്ത്രി പുത്രനും റിസോർട്ട് ഉടമയുമായ ആദിത്യ ആൽവ മയക്കുമരുന്ന് പാർട്ടികൾ സംഘടിച്ചതായി തെളിഞ്ഞിരുന്നു. തുടർന്ന് ആദിത്യ ഒളിവിൽ പോവുകയായിരുന്നു.

ആദിത്യ ആൽവക്കെതിരെ ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആദിത്യ ആൽവക്ക് പുറമേ ഒളിവിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും സിനിമ നിർമ്മാതാവുമായ ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ത്രിവേദിയുടെ അടുത്ത സുഹൃത്താണ് ശിവപ്രകാശ് ചിപ്പി.

ഒളിവിൽ കഴിയുന്ന ശിവപ്രകാശ് ചിപ്പിയും ആദിത്യ ആൽവയും രാജ്യം വിട്ടുപോയിട്ടില്ല എന്ന വിവരം വിവിധ അന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ടെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ജോയിന്റ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

ആദിത്യ ബംഗളൂരുവിലുൾപ്പെടെ ലഹരിമരുന്ന് പാർട്ടികൾ നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ആദിത്യ ഒളിവിൽ പോവുകയായിരുന്നു. സെപ്റ്റംബർ 14ന് ആദിത്യയുടെ ഉടമസ്ഥതയിൽ ഹെബ്ബാളിലുള്ള 'ഹൗസ് ഓഫ് ലൈഫ്' എന്ന പേരിലുള്ള ബംഗ്ലാവിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹെബ്ബാൾ തടാകത്തിന് സമീപം നാല് ഏക്കർ സ്ഥലത്തായി നിർമ്മിച്ച ആഡംബര ബംഗ്ലാവിൽ ലഹരിമരുന്ന് പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ നടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ നടന്ന പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

കർണാടക മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദി, സഞ്ജന ഗിൽറാണി, വിരേൻ ഖാൻ, രാഹുൽ, ബി.കെ രവിശങ്കർ എന്നിവരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 15 പേരിൽ ഒമ്പതുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP