Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണം; വിപ്പ് ലംഘനത്തിൽ സ്പീക്കർക്ക് പരാതി നൽകി ജോസ് പക്ഷം; അവിശ്വാസപ്രമേയ ചർച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും നിക്ഷ്പക്ഷത പാലിച്ചുകൊണ്ട് വിട്ട് നിൽക്കാനുള്ള തീരുമാനം ലംഘിച്ചെന്ന് വിമർശനം; മോൻസ് ജോസഫ് നൽകിയ വിപ്പാണ് നിലനിൽക്കുകയെന്ന് ജോസഫ് വിഭാഗവും

പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണം; വിപ്പ് ലംഘനത്തിൽ സ്പീക്കർക്ക് പരാതി നൽകി ജോസ് പക്ഷം; അവിശ്വാസപ്രമേയ ചർച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും നിക്ഷ്പക്ഷത പാലിച്ചുകൊണ്ട് വിട്ട് നിൽക്കാനുള്ള തീരുമാനം ലംഘിച്ചെന്ന് വിമർശനം; മോൻസ് ജോസഫ് നൽകിയ വിപ്പാണ് നിലനിൽക്കുകയെന്ന് ജോസഫ് വിഭാഗവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചയിലും, രാജ്യസഭാ തെരഞ്ഞെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യർ ആക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കർക്ക് പരാതി നൽകി.

പ്രഫ എൻ ജയരാജാണ് കത്ത് നൽകിയത്. കഴിഞ്ഞ 24 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ പ്രമേയ ചർച്ചയും നടന്നത്. ഇതിൽ നിന്നും വിട്ടു നിൽക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ മാരായ പി ജെ ജോസഫ്, മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർക്ക് റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് പി ജെ ജോസഫും മോൻസ് ജോസഫും വോട്ടു ചെയ്തു. ഇത് വിപ്പു ലംഘനമാണെന്നാണ് ആക്ഷേപം.

കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയമസഭാ അംഗത്തെ അയോഗ്യരാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസമാണ് കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിക്ക് അനുവദിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 6 ന് കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ്സ് (എം)സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് അയോഗ്യരാക്കണമെന്ന പരാതി നൽകിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും കേരളാ കോൺഗ്രസ്സ് (എം) പ്രതിനിധികളായി രണ്ടില ചിഹ്നത്തിൽ വിജയിച്ച് കൂറുമാറിയ അംഗങ്ങളെയും വരും ദിവസങ്ങളിൽ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജയരാജ് എംഎ‍ൽഎ പറഞ്ഞു.

അതേസമയം കെ എം മാണി മരിച്ചതിന് ശേഷം ചേർന്ന പാർലമെന്ററി പാർട്ടി യോഗം മോൻസ് ജോസഫിനെ വിപ്പായി തെരഞ്ഞെടുത്തിരുന്നു. അതിനാൽ മോൻസ് നൽകിയ വിപ്പാണ് നില നിൽക്കുകയെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. നേരത്തെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ നടപടി ഒരു മാസത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനത്തിനെതിരെ പി.ജെ.ജോസഫ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി തീരുമാനം കൈക്കൊണ്ടത്. ഇതോടെ കേരളാ കോൺഗ്രസ് ചിഹ്ന വിവാദത്തിലും തുടരുകയാണ്.

കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കുന്നതിനു മാറ്റിവച്ചു. പാർട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാൻ താനാണെന്നാണ് പി.ജെ.ജോസഫ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തിരഞ്ഞെടുത്തതായി ജോസ് കെ.മാണി അവകാശപ്പെടുന്നതു ശരിയല്ല. യോഗത്തിനും തിരഞ്ഞെടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.

ചെയർമാനായി പ്രവർത്തിക്കുന്നതിൽനിന്നു ജോസ് കെ.മാണിയെ വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പു കമ്മിഷനു സാധ്യമല്ല. ഇരുകൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ ഭൂരിപക്ഷ പരിശോധന നടത്തിയതു ശരിയല്ലെന്നും കമ്മിഷൻ ഉത്തരവു റദ്ദാക്കണം എന്നുമായിരുന്നു പി.ജെ.ജോസഫിന്റെ ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP