Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറപ്പെട്ടത് നാട്ടിലേയ്ക്ക്; ചെന്നെത്തിയത് ജയിലിൽ; പിടിയിലായത് അഞ്ചു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ; കുടുങ്ങിയത് ഫൈനൽ എക്‌സിറ്റിൽ സൗദിയിൽ നിന്ന് മടങ്ങി മറ്റൊരു നാട്ടിൽ രണ്ടു വർഷം ജോലി ചെയ്തതിനും ശേഷം പുതിയ വിസയിൽ വീണ്ടുമെത്തിയ തലശ്ശേരി സ്വദേശി; റിസ്വാന്റെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: തലശ്ശേരി സ്വദേശി എ.കെ റിസ്വാൻ കഴിഞ്ഞ ബുധനാഴ്ച റിയാദ് വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനായിരുന്നു. എന്നാൽ, റിസ്വാൻ എത്തിപ്പെട്ടത് എയർ പോർട്ട് ജയിലിലും. ദമ്മാമിൽ അഞ്ചു വർഷം മുമ്പ് ജോലി ചെയ്തുകൊണ്ടിരിക്കെ ഉണ്ടായൊരു കേസിന്റെ പേരിൽ റിസ്വാൻ പിടിയിലകപ്പെടുകയായിരുന്നു. ഒരിക്കൽ സൗദിയിൽ നിന്ന് ഫൈനൽ എക്‌സിറ്റിൽ മടങ്ങിയ റിസ്വാൻ പിന്നീട് രണ്ടു വര്ഷം ഒമാനിൽ ജോലി ചെയ്തിരുന്നു. പുതിയ വിസയിൽ വീണ്ടും സൗദിയിൽ റിയാദിൽ എത്തിയ റിസ്വാന്റെ പേരിൽ ചാർജ് ചെയ്ത കേസ് സൗദി സിസ്റ്റത്തിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നതിനാലായിരുന്നു നടപടി.

റിസ്വാന്റെ കഥ ഇതാ:

കഴിഞ്ഞ ബുധനാഴ്ച രാത്രി തലശ്ശേരി സ്വദേശി എ കെ റിസ്വാൻ റിയാദ് വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടത് 12.30ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനായിരുന്നു. ബോർഡിങ് പാസെടുത്ത് രാത്രിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തുമെന്ന് ഭാര്യയോട് വിളിച്ചു പറയുകയും ചെയ്തു. എന്നാൽ, പിന്നീട് റിസ്വാനെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.

റിയാദിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിലും കണ്ണൂരിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾക്ക് ലഭ്യമായ വിവരം. കഴിഞ്ഞ നാലു ദിവസമായി ബന്ധുക്കൾ ഇദ്ദേഹത്തിനായി അന്വേഷണത്തിലായിരുന്നു. തുടർന്ന് സഹോദരൻ നാട്ടിൽ നിന്ന് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയെ വിളിച്ചറിയിക്കുകയായിരുന്നു. റഫീഖ് ജവാസാത്തിൽ രേഖകൾ പരിശോധിച്ചപ്പോൾ റിസ്വാൻ സൗദിയിലുണ്ടെന്ന് വ്യക്തമായി. തുടരന്ന് എയർപോർട്ട് പൊലീസിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ജയിലിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ബന്ധുക്കളുമായി സംസാരിച്ചു.

കേസ് ദമാമിലായതിനാൽ ദമാം കോടതിയിൽ ഹാജരാക്കി കേസ് നടപടികൾ പൂർത്തിയായ ശേഷം തർഹീൽ വഴി ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാനാവും. അഞ്ചു വർഷം മുമ്പ് ദമാമിൽ ജോലി ചെയ്തപ്പോഴാണ് കേസിലകപ്പെട്ടത്. എന്നാൽ പിന്നീട് ഫൈനൽ എക്സിറ്റിൽ പോയി ഒമാനിൽ രണ്ടു വർഷം ജോലി ചെയ്ത് പുതിയ വിസയിൽ രണ്ടു വർഷം മുമ്പ് റിയാദിലെത്തിയതായിരുന്നു റിസ് വാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP