Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെബിറ്റ് കാർഡിൽ ഇരുചക്ര വാഹന വായ്പയുമായി ഫെഡറൽ ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മാസത്തവണ വ്യവസ്ഥയിൽ ഇരുചക്ര വാഹനം വാങ്ങാൻ സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. യോഗ്യരായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് വെറും ഒരു രൂപ മാത്രം അടച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ ഇരുചക്ര വാഹനം സ്വന്തമാക്കാം. ഈ വായ്പാ പദ്ധതിക്ക് ബാങ്കിൽ നേരിട്ടെത്തുകയോ മറ്റു പേപ്പർ ജോലികളോ വേണ്ടതില്ല. പൂർണമായും ഓൺലൈൻ ആയാണ് ഇടപാട്. ഹീറോ മോട്ടോകോർപ്, ഹോണ്ട മോട്ടോർസൈക്കിൾ, ടിവി എസ് മോട്ടോർ എന്നീ കമ്പനികളുടെ 947 ഷോറൂമുകളിൽ നിന്ന് ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡുള്ള അർഹരായ ഉപഭോക്താക്കൾക്ക് ലളിതമായി ഇരുചക്രവാഹനങ്ങൾ വാങ്ങാം. സാധാരണ ഇരുചക്ര വാഹന വായ്പകളിൽ നിന്ന് വ്യത്യസ്തമായി ഈ ഡെബിറ്റ് കാർഡ് ഇഎംഐ പർചേസിന് വാഹനം ബാങ്കിന്റെ പേർക്ക് ഹൈപ്പോതികെയ്റ്റ് ചെയ്യേണ്ടതില്ല. മൂന്ന്, ആറ്, ഒമ്പത്, 12 എന്നിങ്ങനെയുള്ള മാസ തവണകൾ തിരഞ്ഞെടുക്കാം. ഈ പദ്ധതി പ്രകാരമുള്ള വായ്പകൾക്ക് ബാങ്ക് പ്രൊസസിങ് ചാർജും ഈടാക്കില്ല.

ഹോണ്ട മോട്ടോർസൈക്കിളിന്റെ രാജ്യത്തുടനീളമുള്ള 793 ഷോറൂമുകളിൽ നിന്ന് ഈ പദ്ധതി പ്രകാരം ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഉത്സവ ഓഫറായി അഞ്ചു ശതമാനം കാഷ് ബാക്കും ലഭിക്കും. DC<space>EMI എന്ന ഫോർമാറ്റിൽ 5676762 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, 7812900900 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോൾ ചെയ്തോ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഇഎംഐ യോഗ്യത അറിയാം. നിലവിൽ ഇന്ത്യയിലൂടനീളം 36,000ലധികം സ്റ്റോറുകളിൽ ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് ഇംഎംഐ ലഭ്യമാണ്. ഇ-കൊമേഴ്സ് പോർട്ടലുകളായ ആമസോണിലും ഫ്ളിപ്കാർട്ടിലും ഈയിടെ ഫെഡറൽ ബാങ്ക് ഈ സേവനം നൽകിത്തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP