Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംപിമാരുടെ സസ്പെൻഷൻ ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത; വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകങ്ങളാണ്; ഫാഷിസ്റ്റുകൾക്ക് ജനാധിപത്യത്തെ ഭയമാണ്; കേന്ദ്ര സർക്കാറിന്റെ അധാർമ്മികമായ നടപടികൾക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുമെന്ന് എസ്ഡിപിഐ

എംപിമാരുടെ സസ്പെൻഷൻ ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത; വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകങ്ങളാണ്; ഫാഷിസ്റ്റുകൾക്ക് ജനാധിപത്യത്തെ ഭയമാണ്; കേന്ദ്ര സർക്കാറിന്റെ അധാർമ്മികമായ നടപടികൾക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുമെന്ന് എസ്ഡിപിഐ

ജാസിം മൊയ്തീൻ

കോഴിക്കോട്: എപിമാരെ സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും ഭിന്നഅഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയുമാണെന്ന് എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംക ഫൈസി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നു 8 പ്രതിപക്ഷ രാജ്യസഭാംഗങ്ങളെ ഒരാഴ്ചത്തേക്ക് വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും ഭിന്നാഭിപ്രായങ്ങളോടുള്ള സംഘപരിവാർ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അസഹിഷ്ണുതയുമാണ്.

കർഷക ബില്ലുകളിൽ മന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും തിങ്കളാഴ്ചയിലേക്ക് നീട്ടിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന മാനിക്കാതെ, കൃഷിമന്ത്രി നരേന്ദ്ര തൊമാറിന്റെ മറുപടി കഴിഞ്ഞയുടനെ ബില്ലുകൾ വോട്ടിനിടണമെന്ന സർക്കാരിന്റെ നിലപാടിനെത്തുടർന്നാണ് അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

വിയോജിക്കാനും അധികാരികളെ ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം, ആരോഗ്യപരമായ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകങ്ങളാണ്. ഫാഷിസ്റ്റുകൾക്ക് ജനാധിപത്യത്തെ ഭയമാണ്. തത്വദീക്ഷയും മൂല്യങ്ങളും അവർക്ക് ചതുർഥിയുമാണ്. തടസ്സങ്ങൾ കൂടാതെ പാസാക്കിയെടുക്കാൻ സർക്കാർ വെമ്പൽ കൊണ്ട ബില്ലുകൾ കർഷക വിരുദ്ധമാണ്. കർഷകർക്ക് യാതൊരു ഗുണവും ചെയ്യാത്ത, കോർപറേറ്റുകളെ സഹായിക്കുന്ന വിനാശകരമായ ബില്ലിനെതിരെ രാജ്യത്തെ കർഷകർ സമരത്തിന്റെ പാതയിലുമാണ്. ബില്ലുകളിന്മേലുള്ള ചർച്ചകളെ പോലും സർക്കാർ ഭയപ്പെടുന്നതിനാലാണ്, മന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും കേവലം ഒരു ദിവസത്തേക്ക് മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോലും പരിഗണിക്കാതെ ബില്ലുകൾ പാസാക്കിയെടുക്കാൻ സർക്കാർ തിടുക്കം കാണിച്ചത്.

ബഹളത്തിനിടയിൽ തങ്ങൾക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ശബ്ദ വോട്ടോടെ അവർ ബില്ലുകൾ പാസാക്കിയെടുത്തു. തീവ്ര വലതുപക്ഷ ഫാഷിസ്റ്റുകളുടെ ദുർഭരണത്തിൽ ജനാധിപത്യം ഇന്ത്യയിൽ ഒരു പഴങ്കഥയായി മാറുകയാണ്. രാജ്യത്തെ ജനാധിപത്യ വിരുദ്ധ സംഭവവികാസങ്ങളിലും, ഭരണക്കാരുടെ വളർന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയിലും എസ്.ഡി.പി.ഐ അങ്ങേയറ്റം ആശങ്കപെടുന്നു. കേന്ദ്രസർക്കാരിന്റെ തത്വദീക്ഷാരഹിതവും അധാർമികവുമായ നടപടികൾക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുമെന്നും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ജനങ്ങൾ സമ്മതിക്കില്ലെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP