Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എസ്എൽസി കഴിഞ്ഞാൽ നൽകുന്നത് 60000 രൂപ വരെ വിദ്യാധന സഹായം! സ്‌കോളർഷിപ്പ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വക; ലിങ്കും അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങളും ഇല്ലാതെയുള്ള സോഷ്യൽ മീഡിയാ അറിയിപ്പിൽ ഉള്ളത് മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും; ലിങ്ക് കണ്ടെത്തി അപേക്ഷ അയച്ചവർക്കും സംശയമായി; കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; വാർത്തയുടെ വിശദാംശങ്ങൾ ഫാക്റ്റ്‌ചെക്കിന് അയച്ചെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് മറുനാടനോട്

എസ്എസ്എൽസി കഴിഞ്ഞാൽ നൽകുന്നത് 60000 രൂപ വരെ വിദ്യാധന സഹായം! സ്‌കോളർഷിപ്പ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വക; ലിങ്കും അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങളും ഇല്ലാതെയുള്ള സോഷ്യൽ മീഡിയാ അറിയിപ്പിൽ ഉള്ളത് മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും; ലിങ്ക് കണ്ടെത്തി അപേക്ഷ അയച്ചവർക്കും സംശയമായി; കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; വാർത്തയുടെ വിശദാംശങ്ങൾ ഫാക്റ്റ്‌ചെക്കിന് അയച്ചെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 60000 രൂപ വരെ വിദ്യാധനസഹായം ലഭിക്കുന്ന പദ്ധതി. അറിയിപ്പിൽ കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും. സംസ്ഥാന സർക്കാരിന്റെ എന്ന രീതിയിൽ തെറ്റിധാരണജനകമായ വിധത്തിലുള്ള ഈ സ്‌കോളർഷിപ്പ് പദ്ധതിക്ക് പക്ഷെ കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒരു ഒരു ബന്ധവുമില്ല. സരോജിനി ദാമോദരൻ എന്ന ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പ് പദ്ധതിയാണ് ഇത്. സോഷ്യൽ മീഡിയ വഴിയുള്ള അറിയിപ്പിൽ ഉപയോഗിച്ചിരിക്കുന്നത് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ ചിത്രമായതിനാൽ പല രക്ഷിതാക്കളും ഇത് കേന്ദ്രത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പദ്ധതിയാണ് എന്നാണ് ധരിച്ചിരിക്കുന്നത്.

60000 രൂപ വരെ ലഭിക്കും എന്ന് പറയുന്ന പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം മുപ്പത് ആണെന്നും പറയുന്നുണ്ട്. രക്ഷിതാക്കളിൽ പലരും ഇവർ പറഞ്ഞ രീതിയിൽ അപേക്ഷ അയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്രസർക്കാർ പദ്ധതി എന്നാണ് ഇവരിൽ പലരും ധരിച്ചിരിക്കുന്നത്. സംശയം തോന്നി പലരും മറുനാടൻ ഓഫീസിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിനു ഈ രീതിയിൽ പദ്ധതിയുണ്ടോ എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. ഈ പറഞ്ഞ വാർത്തയിൽ തന്നെ ലിങ്കും എങ്ങിനെ അപേക്ഷിക്കാം എന്നും പറയുന്നുമില്ല. ഇത് മനസിലാക്കിയാണ് പലരും സംശയ നിവൃത്തി തേടി വിളിച്ചത്. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ ഓഫീസിന്റെ ശ്രദ്ധയിൽ ഈ അറിയിപ്പ് പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സ്‌കോളർഷിപ്പ് അല്ല ഇത് എന്നാണ് മറുനാടനെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചത്. സ്‌കോളർഷിപ്പ് വാർത്ത ഫാക്റ്റ് ചെക്കിന് വേണ്ടി അയച്ചു നൽകിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപേക്ഷിക്കേണ്ട ലിങ്കും എങ്ങനെ അപേക്ഷിക്കണം എന്നും പറയാത്ത അറിയിപ്പിൽ ഈ സ്‌കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

10 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ഒരു സ്‌കോളർഷിപ്പാണ് വിദ്യാധൻ സ്‌കോളർഷിപ്പ്. ഇത് നൽകുന്നത് സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് ഈ സ്‌കോളർഷിപ്പ്. നമ്മുടെ സംസ്ഥാനത്തിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2020 മാർച്ചിൽ എസ് എസ് എൽ സി കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് ഇതിന് അപേക്ഷിക്കാൻ സാധിക്കുക. ഇത് ലഭിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. 2020 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ കുട്ടികൾക്ക് ഒന്നുകിൽ എല്ലാ വിഷയത്തിലും അ ഗ്രേഡോ അ + ഓ ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഈ രണ്ട് കാര്യങ്ങൾ നോക്കിയാണ് വിദ്യാർത്ഥികളെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ശേഷം ഓൺലൈൻ ഇന്റർവ്യൂയോ എഴുത്തുപരീക്ഷയോ നടത്തുന്നതാണ്. പിന്നീട് ഇതിൽ വിജയിച്ച കുട്ടികളെ ഈ എല്ലാ കാര്യങ്ങളും നോക്കി തിരഞ്ഞെടുക്കുന്നതായിരിക്കും.

ഇങ്ങനെ തിരഞ്ഞെടുത്തു വിദ്യാർത്ഥികൾക്ക് കിട്ടി കഴിഞ്ഞാൽ അവരെ വിദ്യാധൻ സ്‌കോളർഷിപ്പ് പരിധിയിൽ വരുത്തുന്നതാണ്. ഇതിൽ അപേക്ഷ സമർപ്പിക്കാൻ എല്ലാ വിഭാഗത്തിലുള്ളവർക്കും സാധിക്കും. പ്രത്യേക മതവിഭാഗങ്ങൾ എന്ന പ്രത്യേകത ഈ സ്‌കോളർഷിപ്പിന് നല്ല. എസ് സി, എസ് ടി, ഒബിസി, ജനറൽ കാറ്റിഗറി എന്നൊന്നും ഇല്ല. ഈ അപേക്ഷയുടെ കൂടെ വയ്‌ക്കേണ്ട രേഖകൾ എന്തൊക്കെയാണെന്ന് വച്ചാൽ, എസ് എസ് എൽ സി ബുക്കിന്റെ പകർപ്പോ അല്ലെങ്കിൽ മാർക്ക് ലിസ്റ്റിന്റെ സ്‌കാൻ ചെയ്ത കോപ്പിയോ ഉണ്ടാവണം. പിന്നെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ് സ്‌കാൻ ചെയ്തതും വയ്ക്കണം. കൂടാതെ വിദ്യാർത്ഥികൾ നിർബന്ധമായും ഒരു ഇ-മെയിൽ ഐഡി ഉണ്ടാക്കി വയ്ക്കാൻ ശ്രമിക്കുക. കൂടാതെ വിദ്യാർത്ഥിയുടെ മൊബൈൽ നമ്പർ അപേക്ഷയിൽ നിർബന്ധമായും വയ്ക്കുക. കാരണം നിങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ വരുന്നത് ഈ ഫോൺ നമ്പർ വഴിയായിരിക്കും. വിദ്യാർത്ഥിക്ക് അക്ഷയ കേന്ദ്രം വഴിയോ, അല്ലെങ്കിൽ സ്വന്തമായി ചെയ്യാവുന്നതുമാണ്.

ഇതിൽ ആദ്യ 2വർഷങ്ങളായ പ്ലസ് വൺ, പ്ലസ്ടു കാലയളവിൽ ലഭിക്കുന്നത് 6000 രൂപയും തുടർന്ന് പഠന നിലവാരം നോക്കി 10,000 മുതൽ 60,000 വരെ പിന്നീട് ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം എടുത്ത് പഠിക്കാവുന്നതാണ്. എല്ലാവിധ സഹായങ്ങളും നൽകി വിദ്യാസമ്പന്നരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെയൊരു പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഈ പദ്ധതി വഴി കണക്കാക്കുന്നത്. എന്നാൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 30 ആണ്.

അതു കൊണ്ട് അർഹരായവർ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക. അറിയാതെ ഒരു കുട്ടിക്കും കിട്ടാതാവരുത്. അതു കൊണ്ട് പരമാവധി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക. അപേക്ഷ സമർപ്പിക്കുന്നവർക്ക് ഇത് ലഭിക്കട്ടെ. എന്നാണ് ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വാർത്തയിൽ പറയുന്നത്. അറിയിപ്പിൽ ലിങ്ക് പറയാത്തതിനാൽ വിലാസം തിരഞ്ഞു പിടിച്ചാണ് അപേക്ഷകർ സമർപ്പിച്ചത്. ഇങ്ങനെ അപേക്ഷ സമർപ്പിച്ചവർക്ക് സംശയവുമായി. ഇതാണ് പദ്ധതി സത്യം തന്നെയോ പണം ലഭിക്കുമോ എന്നറിയാൻ മറുനാടൻ അടക്കമുള്ള വാർത്താ മാധ്യമങ്ങളിൽ രക്ഷിതാക്കൾ ബന്ധപ്പെട്ടത്. അതിനു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് മറുനാടന് നൽകുന്ന വിശദീകരണം ഇങ്ങനെ:

വാർത്ത ഫാക്റ്റ് ചെക്കിന് അയച്ചെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്:

60000 രൂപ വരെ വിദ്യാധനസഹായം ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബന്ധമില്ല. ഇതിനു എന്തായാലും കേരള സർക്കാരുമായി ഒരു ബന്ധവുമില്ല. കേരള സർക്കാർ അങ്ങനെ നൽകുന്നുവെങ്കിൽ അത് ഉത്തരവായി ഇറങ്ങും. വിദ്യാഭ്യാസവകുപ്പ് ഈ രീതിയിൽ ഒരു സ്‌കോളർഷിപ്പ് നൽകുന്നില്ല. ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നതിനാൽ ഈ വാർത്ത ഫാക്റ്റ് ചെക്ക് ചെയ്യാൻ നൽകിയിട്ടുണ്ട്. ഇത് എവിടെ നിന്ന് ആര് പ്രചരിപ്പിക്കുന്നു എന്നറിയാനാണ് ശ്രമിക്കുന്നത്. നേരത്തെ പതിനായിരം രൂപ സഹായം എന്നാണ് പറഞ്ഞത്. ആളുകൾ അക്ഷയ സെന്ററുകളിൽ ചെന്നു. പല പരാതിയും ഈ പദ്ധതിയുടെ പേരിൽ വന്നു. അതിപ്പോൾ നിന്നു. അതിനു പകരമാണ് ഇപ്പോൾ 60000 രൂപ വരെ വിദ്യാധനസഹായം എന്ന അറിയിപ്പ് ആരൊക്കെയോ പ്രചരിപ്പിക്കുന്നത്. ഈ അറിയിപ്പുമായി ബന്ധപ്പെട്ടു കാര്യങ്ങൾ അറിയാനാണ് ശ്രമിക്കുന്നത്-വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP