Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം വിവാഹം എതിർത്തതിന് മകന്റെ തോളത്തും മുഖത്തും 50കാരൻ കടിച്ചു; അച്ഛനെതിരെ പൊലീസ് സ്റ്റേഷനിൽ

രണ്ടാം വിവാഹം എതിർത്തതിന് മകന്റെ തോളത്തും മുഖത്തും 50കാരൻ കടിച്ചു; അച്ഛനെതിരെ പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അച്ഛന്റെ രണ്ടാം വിവാഹം എതിർത്ത മകനെ അച്ചൻ കടിച്ചു കൊണ്ടു ആക്രമിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിച്ചതായി മകൻ പൊലീസിൽ പരാതി നൽകി. മെഡിക്കൽ റപ്രസന്റേറ്റീവാണ് മകൻ.

അഹമ്മദാബാദിലെ ദാരിയപൂർ മേഖലയിലാണ് സംഭവം.50കാരനായ നയിമുദ്ദീൻ ഷെയ്ക്കാണ് മകനെ കടിച്ചതെന്ന് പരാതിയിൽ പറയുന്നു. രണ്ടാം വിവാഹം എതിർത്തതാണ് പ്രകോപനത്തിന് കാരണം. തോളത്തും മുഖത്തും പിൻഭാഗത്തും അച്ഛൻ കടിച്ചതായാണ് പരാതിയിൽ പറയുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുകയാണ് നയിമുദ്ദീൻ ഷെയ്ക്ക്. അമ്മയും താനും വീടിന്റെ മുകളിലത്തെ നിലയിലാണ് കഴിയുന്നത്. അച്ഛൻ താഴത്തെ നിലയിലാണ് കഴിഞ്ഞിരുന്നതെന്ന് മകൻ യാഹ്യ ഷെയ്ക്കിന്റെ പരാതിയിൽ പറയുന്നു.

തിങ്കളാഴ്ച രണ്ടാം വിവാഹത്തെ ചൊല്ലി അച്ഛനും മകനും തമ്മിൽ വഴക്കിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യ സുബേദാബാനുവിന്റെ മുഖത്ത് അടിച്ചതായും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP