Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൃഷിഭൂമിയും കർഷകരുടെ വിയർപ്പും കോർപറേറ്റുകൾക്ക് അടിയറ വെക്കുന്നു; കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുക: കോടിയേരി ബാലകൃഷ്ണൻ

കൃഷിഭൂമിയും കർഷകരുടെ വിയർപ്പും കോർപറേറ്റുകൾക്ക് അടിയറ വെക്കുന്നു; കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുക: കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപറേറ്റുകൾക്ക് അടിയറ വെക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുകയെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ കോടിയേരി ചൂണ്ടിക്കാട്ടി.

കർഷകർക്കു വേണ്ടിയുള്ള പോരാട്ടം രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് സിപിഎമ്മിന്റെ അടക്കം എംപിമാർ നടത്തിയത്. പാർലമെന്റിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാറിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാജ്യമാകെ കേന്ദ്രസർക്കാർ പാസാക്കിയെടുത്ത കർഷകദ്രോഹ ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സിപിഎം. പ്രതിനിധികളായ എളമരം കരീമും കെ.കെ രാഗേഷും ഉൾപ്പെടെയുള്ള എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ ചൊവ്വാഴ്ച കേരളം പ്രതിഷേധമുയർത്തും. കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.

കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഈ ദുരന്തത്തിന്റെ തുടർച്ചക്കാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ വഴിയൊരുക്കുക. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപറേറ്റുകൾക്ക് അടിയവെക്കാനാണ് കേന്ദ്ര സർക്കാറിന്റെ ശ്രമം. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുക.

കർഷകർക്കു വേണ്ടിയുള്ള പോരാട്ടം രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് സിപിഎമ്മിന്റെ അടക്കം എംപിമാർ നടത്തിയത്. പാർലമെന്റിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാറിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

പാർലമെന്റിൽ മാത്രമല്ല, രാജ്യത്താകെ കർഷക പ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയർന്നു കഴിഞ്ഞു. അതിന്റെ മുൻനിരയിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഉണ്ടാവും.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP