Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ് വാദി പാർട്ടി; ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് പിന്തുണ പ്രഖ്യാപിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ് വാദി പാർട്ടി; ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് പിന്തുണ പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാർട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു. സമാജ് വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പിന്തുണ പ്രഖ്യാപിത്.

'ബിഹാറിൽ സമാജ് വാദി പാർട്ടി ഒരു സഖ്യത്തിലും ഏർപ്പെടില്ല. ആർജെഡി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കും' പ്രസ്താവനയിൽ അറിയിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ എസ്‌പി മത്സര രംഗത്ത് നിന്ന് പിന്മാറിയതിന് രണ്ടു കാരണങ്ങളാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഒന്ന് സമാന ചിന്താഗതിയുള്ള പാർട്ടികളെ ദുർബലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. രണ്ടാമതായി ബിഹാറിൽ പാർട്ടിക്ക് ശക്തമായ അടിത്തറയില്ല. അതിനാൽ തന്നെ ഊർജ്ജം പാഴാക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേ സമയം ആർജെഡിയെ പിന്തുണയ്ക്കുകയും ബിജെപി സഖ്യത്തെ പരാജയപ്പെടുത്താൻ വേണ്ടതെല്ലാം നടത്തുമെന്നും ഒരു മുതിർന്ന എസ്‌പി നേതാവ് അറിയിച്ചു.

സീറ്റ് വിഹിതം കുറഞ്ഞതിന്റെ പേരിൽ 2015-ആർജെഡി-ജെഡിയു-കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേരാൻ എസ്‌പി വിസമ്മതിച്ചിരുന്നു. തുടർന്ന് എൻസിപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും രണ്ടു പാർട്ടികൾക്കും ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP