Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൺകറന്റ് ലിസ്റ്റിലാണു കൃഷി ഉൾപ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല; നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കി രാജ്യത്തെ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണു ബിജെപി സർക്കാർ കാർഷിക ബില്ലുമായി മുന്നോട്ടുപോകൂന്നത്; മോദി എന്തിനാണ് തുറന്ന ചർച്ചയെ ഭയക്കുന്നതെന്ന ചോദ്യവുമായി ഉമ്മൻ ചാണ്ടി

കൺകറന്റ് ലിസ്റ്റിലാണു കൃഷി ഉൾപ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല; നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കി രാജ്യത്തെ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണു ബിജെപി സർക്കാർ കാർഷിക ബില്ലുമായി മുന്നോട്ടുപോകൂന്നത്; മോദി എന്തിനാണ് തുറന്ന ചർച്ചയെ ഭയക്കുന്നതെന്ന ചോദ്യവുമായി ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കി രാജ്യത്തെ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണു ബിജെപി സർക്കാർ കാർഷിക ബില്ലുമായി മുന്നോട്ടുപോകൂന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാർഷിക ബിൽ രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കുമെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി തുറന്ന ചർച്ചയെ എന്തിനാണു ഭയക്കുന്നതെന്നും ചോദിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമുള്ള കൺകറന്റ് ലിസ്റ്റിലാണു കൃഷി ഉൾപ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല. നോട്ടുനിരോധനം അർധരാത്രിയിൽ നടപ്പാക്കിയപ്പോൾ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങൾ പോലും അറിഞ്ഞില്ല. എണ്ണയിട്ട യന്ത്രം പോലെ ഓടിക്കോണ്ടിരുന്ന സന്പദ്ഘടനയെ ട്രാക്കിൽ നിന്നു വലിച്ചെറിയുകയാണ് അന്നു ചെയ്തത്. അതിന്റെ കെടുതിയിൽനിന്നു രാജ്യം കരകയറിയില്ല. തയ്യാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രത്യാഘാതവും രാജ്യം അനുഭവിക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഗ്രാമീണ മേഖലയിൽ 70 ശതമാനം ആളുകളും കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്രയും വലിയ ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഏതൊരു നിയമവും അതീവ ജാഗ്രതയോടെ നടപ്പാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP