Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമരം ചെയ്യുന്ന എംപിമാർക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷൻ; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി; ഖേദം പ്രകടിപ്പിച്ചാൽ എംപിമാർക്കെതിരായ നടപടി റദ്ദാക്കുമെന്ന് രാജ്യസഭാ അധ്യക്ഷൻ; പ്രശ്‌നപരിഹാരത്തിന് പ്രതിപക്ഷം മുന്നോട്ടു വെച്ച വ്യവസ്ഥകളും അംഗീകരിച്ചില്ല; സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം; ധർണ്ണ അവസാനിപ്പിച്ചു പ്രതിപക്ഷ എംപിമാരും

സമരം ചെയ്യുന്ന എംപിമാർക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷൻ; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി; ഖേദം പ്രകടിപ്പിച്ചാൽ എംപിമാർക്കെതിരായ നടപടി റദ്ദാക്കുമെന്ന് രാജ്യസഭാ അധ്യക്ഷൻ; പ്രശ്‌നപരിഹാരത്തിന് പ്രതിപക്ഷം മുന്നോട്ടു വെച്ച വ്യവസ്ഥകളും അംഗീകരിച്ചില്ല; സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം; ധർണ്ണ അവസാനിപ്പിച്ചു പ്രതിപക്ഷ എംപിമാരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാർഷിക ബില്ലിനെ എതിർത്തു സഭയ്ക്കുള്ളിൽ ബഹളം വെച്ചതിന്റെ പേരിൽ രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്ത എട്ട് എംപിമാർ നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചാൽ എംപിമാർക്കെതിരായ നടപടി റദ്ദാക്കുമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ അറിയിച്ചിലെങ്കിലും എംപിമാർ അതിന് തയ്യാറായില്ല. പ്രശ്‌നപരിഹാരത്തിന് പ്രതിപക്ഷം മുന്നോട്ടു വെച്ച വ്യവസ്ഥകളും അംഗീകരിച്ചില്ല ഇതോട സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം പുറത്തുപോകുകയും ചെയ്തു.

പ്രതിപക്ഷം ഒറ്റക്കെട്ടായി സഭാ നടപടികൾ ബഹിഷ്‌കരിക്കുകയായിരുന്നു. കോൺഗ്രസ് അംഗം ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാർട്ടി, ഡിഎംകെ അംഗങ്ങളും നിലപാടറിയിച്ചു. എം പിമാർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. ഡിഎംകെയും സമാന ആവശ്യം ഉന്നയിച്ചു. എന്നാൽ, സസ്‌പെൻഷൻ നടപടി ഇതാദ്യമായിട്ടല്ല എന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മറുപടി. രാജ്യസഭ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ല എന്ന് വെങ്കയ്യനായിഡു പറഞ്ഞു.

13 തവണ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രതിപക്ഷത്തോട് അഭ്യർത്ഥന നടത്തി. അത് അംഗീകരികകാൻ പ്രതിപക്ഷം തയ്യാറായില്ല. പുറത്താക്കപ്പെട്ട അംഗങ്ങൾ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുന്നു. പുറത്താക്കൽ നടപടി പിൻവലിക്കാനാകില്ല. എം പിമാർ മാപ്പുപറഞ്ഞാൽ തീരുമാനം പിൻവലിക്കുന്നകാര്യം ആലോചിക്കാമെന്നും രാജ്യസഭ അദ്ധ്യക്ഷൻ വ്യക്തമാക്കി.

അതിനിടെ, താൻ നാളെവരെ നിരാഹാരമിരിക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് അറിയിച്ചു. പ്രതിപക്ഷ നടപടിയിൽ ആശങ്ക അറിയിച്ചാണ് തീരുമാനമെന്നും ഹരിവംശ് പറഞ്ഞു. ഇതുപോലൊരു സാഹചര്യം സഭയിൽ കണ്ടിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഉപാദ്ധ്യക്ഷന് നേരെ ആക്രമണമാണ് നടന്നത് പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു.

അതിനിടെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമരം നടത്തുന്ന എംപിമാരെ കാണാൻ അപ്രതീക്ഷിത അതിഥി എത്തി. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങാണ് സമരം നടത്തുന്ന പ്രതിപക്ഷ എംപിമാരെ കാണാനെത്തിയത്. ചായയും പ്രഭാത ഭക്ഷണവുമായാണ് ഹരിവംശ് എംപിമാർക്ക് സമീപമെത്തിയത്. കാർഷിക ബിൽ അവതരണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ചെയറിലുണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങിനെ ഉപരോധിച്ചതാണ് സസ്പെൻഷന് കാരണമായത്. ഹരിവംശിനെ കായികമായി കയ്യേറ്റം ചെയ്യാൻ പോലും എംപിമാർ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ ചെയർമാൻ നടപടിയെടുത്തത്.

സസ്പെൻഷനിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമരം നടത്തുകയാണ്. രാത്രിയിലും സമരം തുടർന്നു. നിരവധി പ്രതിപക്ഷ എംപിമാർ സമരപ്പന്തലിലെത്തി സമരക്കാർക്ക് അഭിവാദ്യം നേർന്നു. ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷൻ എന്ന നിലയിലല്ല, സഹപ്രവർത്തകൻ എന്ന നിലയിലാണ് രാവിലെ സമരപ്പന്തലിലെത്തിയതെന്നും, തങ്ങൾക്ക് ചായ നൽകിയതായും സസ്പെൻഷനിലായ കോൺഗ്രസ് എംപി റിപുൻ ബോറ പറഞ്ഞു. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ബോറ കൂട്ടിച്ചേർത്തു.

ഇതിനിടെ രാജ്യസഭാ ഉപാധ്യക്ഷനെതിരായ പ്രതിപക്ഷ എംപിമാരുടെ നടപടിയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഏറെ ബഹുമാന്യനായ വ്യക്തിയാണ് ഹരിവംശ് നായാൺ സിങെന്ന് മോദി പറഞ്ഞു. സമരം ഇരിക്കുന്ന എംപിമാർക്ക് ചായയുമായെത്തിയ ഹരിവംശിന്റെ പ്രവൃത്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സഭയിൽ വെച്ച് തന്നെ അപമാനിക്കാൻ തുനിഞ്ഞ എംപിമാർക്കാണ് ഹരിവംശ് ചായയുമായി എത്തിയത്. ഇത് അദ്ദേഹത്തിന്റെ എളിമയെയും നല്ല മനസ്സിനെയുമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിഹാർ നമ്മെ പഠിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യമാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂൽ കോൺഗ്രസ് എംപിമാരായ ഡെറക് ഒബ്രയാൻ, ഡോല സെൻ, കോൺഗ്രസിലെ രാജീവ് സതവ്, റിപുൻ ബോറ, സയീദ് നസീർ ഹുസൈൻ, എഎപിയുടെ സഞ്ജയ് സിങ് എന്നിവരാണ് കർഷകർക്കു വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാർഡുമായി രാത്രിയിലും പ്രതിഷേധം തുടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP