Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമറുദ്ദീൻ യാതൊരു തരത്തിലുമുള്ള ഭയവുമില്ലാതെ വിലസുകയാണ്; വഞ്ചനാകുറ്റത്തിന് ഉൾപ്പെടെ അമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പൊലീസിന്റെ വലയിൽ കമറുദ്ദീൻ കുടുങ്ങുന്നില്ല; അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് കമുറൂദീൻ എംഎൽഎയ്ക്ക് ലഭിച്ചതായി ആരോപിച്ച് ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ

കമറുദ്ദീൻ യാതൊരു തരത്തിലുമുള്ള ഭയവുമില്ലാതെ വിലസുകയാണ്; വഞ്ചനാകുറ്റത്തിന് ഉൾപ്പെടെ അമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പൊലീസിന്റെ വലയിൽ കമറുദ്ദീൻ കുടുങ്ങുന്നില്ല; അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് കമുറൂദീൻ എംഎൽഎയ്ക്ക് ലഭിച്ചതായി ആരോപിച്ച് ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കാസർകോട്: വഞ്ചനാകേസിൽ ഉൾപ്പെട്ടിട്ടും അറസ്റ്റ് ചെയ്യപ്പെടില്ലെന്ന ഉറപ്പ് എം.സി കമറുദ്ദീൻ എംഎ‍ൽഎയ്ക്ക് ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് മൂലമാണ് കമറുദ്ദീൻ സ്വതന്ത്രമായി സഞ്ചരിക്കുന്നതെന്നും ബിജെപി നേതാവ്. എം.സി കമറുദ്ദീൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസർകോട് സംഘടിപ്പിച്ച പ്രതിഷേധം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എം.സി കമറുദ്ദീൻ യാതൊരു തരത്തിലുമുള്ള ഭയവുമില്ലാതെ വിലസുകയാണ്. എൽഡിഎഫിന്റെ നേതാക്കന്മാർ ഉൾപ്പെടെ മഞ്ചേശ്വരം എം.എൽഎയുമായി ചേർന്ന് പൊതു പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഏതെങ്കിലും നിക്ഷേപ തട്ടിപ്പുകാരന് ഇങ്ങനെ സ്വതന്ത്രമായി വിഹരിക്കാൻ സാധിക്കുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

അദ്ദേഹത്തിനെതിരെ കേസുണ്ടായിട്ടും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചില്ല. വഞ്ചനാകുറ്റത്തിന് അമ്പതോളം പേർ ചേർന്ന് കേസ് കൊടുത്തിട്ടും അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്നതും നിർഭയമായി പൊതു രംഗത്ത് പ്രവർത്തിക്കാൻ കഴിയുന്നതും കൃത്യമായ ഉറപ്പ് ഇടതുപക്ഷത്തിൽ നിന്ന് ലഭിച്ചതുകൊണ്ടാണ്. താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോകുന്നില്ലെന്ന ഉറപ്പ് ഇടതുപക്ഷത്തിൽ നിന്നും സംസ്ഥാന ഗവൺമെന്റിൽ നിന്നും എം.സി കമറുദ്ദീന് ലഭിച്ചു എന്നുള്ളതാണ് സത്യം-സുരേന്ദ്രൻ ആരോപിച്ചു.

വഞ്ചനാകുറ്റത്തിന് ഉൾപ്പെടെ അമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പൊലീസിന്റെ വലയിൽ എം.സി കമറുദ്ദീൻ കുടുങ്ങാത്തതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP