Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജ് പ്രവർത്തനമാരംഭിച്ചത് 2013ൽ; യുഡിഎഫ് സർക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് അഫിലിയേഷൻ നേടി; കഴിഞ്ഞ വർഷം അഫിലിയേഷൻ പുതുക്കിയത് സ്വകാര്യ സ്‌കൂളിന്റെ കെട്ടിടം കാണിച്ച്; വഖഫ് ഭൂമിയുടെ രേഖയിൽ അഫിലിയേഷൻ നേടാനുള്ള ശ്രമം അഴിമതി പുറത്തു വന്നതോടെ മുടങ്ങി; 7 വർഷം കോളേജ് പ്രവർത്തിച്ചത് വ്യാപാര ആവശ്യത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ; എംസി ഖമറുദ്ദീൻ ചെയർമാനായ കോളേജിന്റെ അംഗീകാരം റദ്ദാക്കി യൂണിവേഴ്സിറ്റി; 400 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ

കോളേജ് പ്രവർത്തനമാരംഭിച്ചത് 2013ൽ; യുഡിഎഫ് സർക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് അഫിലിയേഷൻ നേടി; കഴിഞ്ഞ വർഷം അഫിലിയേഷൻ പുതുക്കിയത് സ്വകാര്യ സ്‌കൂളിന്റെ കെട്ടിടം കാണിച്ച്; വഖഫ് ഭൂമിയുടെ രേഖയിൽ അഫിലിയേഷൻ നേടാനുള്ള ശ്രമം അഴിമതി പുറത്തു വന്നതോടെ മുടങ്ങി; 7 വർഷം കോളേജ് പ്രവർത്തിച്ചത് വ്യാപാര ആവശ്യത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ; എംസി ഖമറുദ്ദീൻ ചെയർമാനായ കോളേജിന്റെ അംഗീകാരം റദ്ദാക്കി യൂണിവേഴ്സിറ്റി; 400 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്; ജുവല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് നേതാവും യുഡിഎഫ് കാസർകോട് ജില്ല കൺവീനറുമായ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ ചെയർമാനായ കോളേജിന്റെ പ്രവർത്തനത്തെ സംബന്ധിച്ചും ആക്ഷേപങ്ങൾ ശക്തം. 2013ൽ ആരംഭിച്ച തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

കോളേജ് പ്രവർത്തിക്കുന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത വാടക കെട്ടിടത്തിലാണെന്ന് കണ്ടെത്തിയതോടെ കോളേജിന്റെ അഫിലിയേഷൻ യൂണിവേഴ്സിറ്റി റദ്ദാക്കിയിരുന്നു. കോടതിയിൽ നിന്ന് ആറ് മാസം സമയം അനവദിക്കുകയും അതിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി അനുവദിച്ച സമയം അവസാനിക്കാറായിട്ടും പുതിയ കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവർത്തനം മാറാത്തതാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

2013ൽ 85 പേരിൽ നിന്ന് അഞ്ച് കോടി രൂപ നിക്ഷേപം സ്വീകരിച്ചാണ് തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും നിലവിലെ തിരൂരങ്ങാടി എംഎൽഎയുമായ പികെ അബ്ദുറബ്ബ് നേരിട്ട് ഇടപെട്ടാണ് കോളേജിന്റെ അഫിലിയേഷനും മറ്റു അനുമതികളും നേടിക്കൊടുത്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോളേജിന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചത് എന്ന് അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു.

കോളേജ് ആരംഭിച്ച് മൂന്ന് വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്ന ചട്ടം ഇതുവരെയും പാലിച്ചിട്ടില്ല. വ്യാപാര ആവശ്യങ്ങൾക്കായി തൃക്കരിപ്പൂർ വാൾവക്കാട് നിർമ്മിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കഴിഞ്ഞ ഏഴ് വർഷമായി കോളേജ് പ്രവർത്തിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് കോളേജിന്റെ പ്രവർത്തനം. സർവ്വകലാശാലയെ കബളിപ്പിച്ചുകൊണ്ടാണ് കോളേജ് കഴിഞ്ഞ വർഷം അഫിലിയേഷൻ പുതുക്കിയത്.

ഇതിനായി കാസർകോട് ആയിറ്റിയിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ കെട്ടിടത്തിന്റെ രേഖകളാണ് കോളേജ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചത്. ഈ വർഷം വഖഫ് ഭൂമിയുടെ രേഖകൾ കാണിച്ച് അഫിലിയേഷൻ നേടിയെടുക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വഖഫ് ഭൂമി തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നത്. ഇതോടെ നേരത്തെ കോളേജിന് നൽകിയ അംഗീകാരം യൂണിവേഴ്സിറ്റി റദ്ദാക്കുകയായിരുന്നു. തുടർന്ന് കോളേജ് ഹൈക്കോടതിയെ സമീപിക്കുകയും പുതിയ കെട്ടിടത്തിലേക്ക് മാറാൻ ആറ് മാസം സമയം അുവദിക്കുകയും അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കാൻ അനുമതി നൽകുകയുമായിരുന്നു.

എന്നാൽ കോടതി അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇതുവരെ പുതിയ കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവർത്തനം മാറിയിട്ടില്ല. ഇതോടെ നിലവിൽ ഇവിടെ പഠിക്കുന്ന നാനൂറിലധികം വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. ലക്ഷങ്ങൾ ഡൊണേഷൻ നൽകിയാണ് വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുള്ളത്. വിദ്യാർത്ഥികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും നിലവിൽ കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇല്ല. മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനാണ് കോളേജിന്റെ ചെയർമാൻ.

കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി കെ ബാവ എന്നിവരും കോളേജിന്റെ ഭാരവാഹികളാണ്. കോളേജിന് വേണ്ടി നിക്ഷേപം നടത്തിയവരെല്ലാം തന്നെ പ്രവാസികളും മുസ്ലിം ലീഗ് നേതാക്കളും അുഭാവികളുമാണ്. ജുവല്ലറി നിക്ഷേപ തട്ടിപ്പിന് പുറമെ എംസി ഖമറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു തട്ടിപ്പ് കൂടിയാണ് തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പേരിൽ ഇപ്പോൾ പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP