Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുതരമായ ചുഴലി രോഗത്താൽ അച്ഛൻ പിടയ്ക്കുമ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ അഞ്ചുവയസ്സുകാരി; അനിയത്തിയെ സുരക്ഷിത സ്ഥാനത്തിരുത്തി ബന്ധുക്കളെ വിവരമറിയിച്ചു; ആംബുലൻസ് വരുത്തി അച്ഛന്റെ ജീവൻ രക്ഷിച്ചു; അസാധാരണമായ മനോധൈര്യത്തിന് ഗോൾഡൻ ഡോർ അവാർഡ് ലഭിച്ച അഞ്ചുവയസ്സുകാരി അവാനയുടെ കഥ

ഗുരുതരമായ ചുഴലി രോഗത്താൽ അച്ഛൻ പിടയ്ക്കുമ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ അഞ്ചുവയസ്സുകാരി; അനിയത്തിയെ സുരക്ഷിത സ്ഥാനത്തിരുത്തി ബന്ധുക്കളെ വിവരമറിയിച്ചു; ആംബുലൻസ് വരുത്തി അച്ഛന്റെ ജീവൻ രക്ഷിച്ചു; അസാധാരണമായ മനോധൈര്യത്തിന് ഗോൾഡൻ ഡോർ അവാർഡ് ലഭിച്ച അഞ്ചുവയസ്സുകാരി അവാനയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ച്ഛനൊന്ന് കണ്ണുരുട്ടിയാൽ പേടിച്ച് കരയേണ്ട പ്രായമേയുള്ളു കുഞ്ഞ് അവാനയ്ക്ക്, വെറും അഞ്ചുവയസ്സ്. എന്നിട്ടും അച്ഛൻ നിലത്തുവീണു പിടയ്ക്കുന്നത് കണ്ടിട്ട് ആ കുഞ്ഞു മനസ്സ് ഭയന്നില്ല, മറിച്ച് അച്ഛനെ രക്ഷിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. സട്ടണിലെ വോർസെസ്റ്റർ പാർക്ക് ഏരിയയിൽ താമസിക്കുന്ന സാം സൂര്യകുമാർ എന്ന 34 കാരന് കഴിഞ്ഞ ഫെബ്രുവരിയിലാണ് തലച്ചോറിൽ ട്യുമർ ഉണ്ടെന്ന് കണ്ടുപിടിച്ചത്.ആ ട്യുമറിന്റെ ഫലമായായിരുന്നു കഴിഞ്ഞ ദിവസം ചുഴലിരോഗം പോലെ ദേഹമാസകലം കോച്ചിവിറച്ച് അയാൾ നിലത്തു വീണതും.

അപ്പോൾ വീട്ടിലുണ്ടായിരുന്നത് അയാളുടെ അഞ്ചുവയസ്സും മൂന്നു വയസ്സും ഉള്ള രണ്ട് മക്കൾ മാത്രം. അച്ഛന്റെ അവസ്ഥകണ്ട കുഞ്ഞ് അയാന ആദ്യം ചെയ്തത് ദുരന്തങ്ങൾ കണുവാൻ പാകമെത്താത്ത കുഞ്ഞനിയത്തി ആര്യയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തന്റെ അമ്മയേയും അടുത്തുള്ള മറ്റു ബന്ധുക്കളേയും വിവരമറിയിച്ചു. അവർ 999 ൽ ഫോൺ ചെയ്ത് എ ആൻഡ് ഇ യിൽ വിവരമറിയിക്കുകയും ചെയ്തു.

അതുകൊണ്ടും തീർന്നില്ല അയാനയുടെ കർമ്മം. എമർജൻസി സർവ്വീസുകാർ ഫോണിലൂടെ നൽകിയ നിർദ്ദേശങ്ങൾ അപ്പാടെ അനുസരിച്ച് തന്റെ അച്ഛനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് ഈ കൊച്ചു മിടുക്കി മാറ്റി. ഈ സമയം മുഴുവൻ ശാന്തതയും സമചിത്തതയും കൈവിടാതെയായിരുന്നു കുഞ്ഞ് അയാന പെരുമാറിയിരുന്നത്.

വീണ ഉടനെ അഞ്ചു മിനിറ്റ് നേരത്തേക്ക് തന്റെ ബോധം നഷ്ടപ്പെട്ടു എന്നാണ് സാം പറയുന്നത്. പിന്നീട് ആകപ്പാടെ ആശയക്കുഴപ്പമായിരുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. ആശുപത്രിയിലെത്തുന്നതുവരെ സാഹചര്യത്തിന്റെ ഗൗരവം പോലും അറിയില്ലായിരുന്നു എന്നാണ് സാം പറയുന്നത്. തന്നെ രക്ഷിക്കാൻ വീട്ടിലെത്തിയ എ ആൻഡ് ഇ പ്രവർത്തകർ അയാനയുടെ അസാമാന്യമായ ധൈര്യത്തേയും സമചിത്തതേയും പുകഴുത്തുന്നത് കേട്ടപ്പോൾ തന്റെ മനസ്സ് അഭിമാനം കൊണ്ട് തുടിച്ചു എന്നും അയാൾ കൂട്ടിച്ചേർത്തു.

ട്യുമറിന് ചുറ്റും ഒരു കനപ്പ് ഉണ്ടായിട്ടുണ്ടെങ്കിലും അപകടമില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ട്യുമർ സ്ഥിരീകരിച്ച ഉടനെ, ബ്രിട്ടനിൽ ബ്രെയിൻ ട്യുമറിന് മരുന്നു കണ്ടുപിടിക്കാനായി ഗവേഷണം നടത്തുന്ന ഏക സ്ഥാപനമായ ബ്രെയിൻ ട്യുമർ റിസർച്ചിനായി ഈ കുടുംബം തനിച്ച് 8,000 പൗണ്ട് ശേഖരിച്ച് നൽകിയിരുന്നു. രോഗം തിരിച്ചറിഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ടവരെ വിട്ട് വേഗം പോകേണ്ടി വരുമല്ലോ എന്ന ഭയമായിരുന്നു ആദ്യമെന്ന് സാം പറയുന്നു.

കുഞ്ഞുങ്ങൾക്കൊപ്പം ആശതീരുംവരെ ജീവിക്കാൻ കഴിയില്ലെന്ന ആശങ്കയായിരുന്നു എന്നും അയാൾ പറയുന്നു. എന്നാൽ ഇപ്പോൾ തന്റെ ജീവിതം കൊണ്ട് പലർക്കും ഉപകാരമുണ്ടാകുന്ന കർമ്മങ്ങൾ ചെയ്യുവാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അയാൾ പറഞ്ഞു. അസാമാന്യമായ ധീരതയും മനഃസ്ഥിരതയും പ്രദർശിപ്പിച്ച കുഞ്ഞ് അയാനയ്ക്ക് അവളുടെ സ്‌കൂളുകാർ ഗോൾഡൻ ഡോർ അവാർഡ് നൽകി ആദരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP