Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ദേശീയ ശരാശരിയേക്കാളും മുകളിൽ പോയി; രോഗികളുടെ എണ്ണം കൂടിയതോടെ ബെഡുക്കൾക്കും ക്ഷാമം വരുന്ന അവസ്ഥയിൽ; വെന്റിലേറ്ററുകൾക്കും ക്ഷാമം വരുമെന്നും മുന്നറിയിപ്പുകൾ; ആരോഗ്യ പ്രവർത്തകരും കൂടുതലായി രോഗികളാകുന്ന അവസ്ഥ വന്നതോടെ ചികിത്സാ രംഗത്തും പ്രശ്‌നങ്ങൾ; കോവിഡിന്റെ തുടക്കത്തിലെ തള്ളിമറിക്കലുകൾക്ക് ശേഷം സംസ്ഥാന സർക്കാറിന് സകല പിടിയും വിടുമ്പോൾ

രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ദേശീയ ശരാശരിയേക്കാളും മുകളിൽ പോയി; രോഗികളുടെ എണ്ണം കൂടിയതോടെ ബെഡുക്കൾക്കും ക്ഷാമം വരുന്ന അവസ്ഥയിൽ; വെന്റിലേറ്ററുകൾക്കും ക്ഷാമം വരുമെന്നും മുന്നറിയിപ്പുകൾ; ആരോഗ്യ പ്രവർത്തകരും കൂടുതലായി രോഗികളാകുന്ന അവസ്ഥ വന്നതോടെ ചികിത്സാ രംഗത്തും പ്രശ്‌നങ്ങൾ; കോവിഡിന്റെ തുടക്കത്തിലെ തള്ളിമറിക്കലുകൾക്ക് ശേഷം സംസ്ഥാന സർക്കാറിന് സകല പിടിയും വിടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകൾ അതീവ ഗുരുതരമായി വരുന്ന അവസ്ഥയിലേക്ക് കടക്കുന്നു. പ്രതിദിന കോവിഡ് കേസുകൾ അയ്യായിരത്തിലേക്ക് അടുക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുകയാണ്. വെന്റിലേറ്ററുകൾക്കും മറ്റും ക്ഷാമം ഉണ്ടാകുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തുന്നു. ബെഡ്ഡുകളുടെ എണ്ണം കുറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടക്കം വെന്റിലേറ്ററുകളും ബെഡ്ഡുകളും അടക്കം കുറവു വന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 250 വെന്റിലേറ്റർ ബെഡ്ഡുകൾ സജ്ജീകരിച്ചിരുന്നു എന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, 95 ബെഡുകളോളം മാത്രമേ സജ്ജീകരിച്ചിട്ടുള്ളൂ.

പരിശോധനകളുടെ എണ്ണവും കുറയുന്ന ഘട്ടത്തിലാണ് കടക്കുന്നത്. പരിശോധനകൾ പകുതിയായി കുറഞ്ഞ തിങ്കളാഴ്ച 2910 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുകൾ ഉയർന്ന നിലയിലായിരുന്നു. ഇന്നലെ പുറത്തുവന്ന അവധി ദിനമായതിനാൽ 25,848 സാമ്പിളുകൾ മാത്രമാണു പരിശോധിച്ചത്. കഴിഞ്ഞദിവസം നാല്പതിനായിരത്തിനു മുകളിലായിരുന്നു പരിശോധന. രോഗികളുടെ എണ്ണം കഴിഞ്ഞ നാലുദിവസവും നാലായിരത്തിനു മുകളിലായിരുന്നു. 88 ആരോഗ്യപ്രവർത്തർ അടക്കം 2741 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 36 പേർ വിദേശത്തുനിന്നും 133 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 3022 പേർ തിങ്കളാഴ്ച രോഗമുക്തരായി. 1,38,631 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

പരിശോധനകളിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടക്കുന്ന അവസ്ഥയിലാണ്. രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ തെളിയിക്കുന്നു. ദശ ലക്ഷം പേരിലെ കോവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി.

ജൂൺ 1 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 7.4 ആയിരുന്നു. കേരളത്തിൽ ഇത് 1.6 ശതമാനവും. ജൂലൈ 25 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ദേശീയ ശരാശരി 11ലേക്ക് ഉയർന്നപ്പോൾ കേരളത്തിൽ 5.6ശതമാനമായി. സെപ്റ്റംബർ 19 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7. കേരളത്തിൽ ദേശീയ ശരാശരി മറികടന്ന് 9.1 ശതമാനം. സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ ദേശീയ ശരാശരിയേക്കാൾ കേരളം മുന്നിൽ എത്തി. നാലര മാസം കൊണ്ട് കൊണ്ട് അഞ്ചര ഇരട്ടിയോളമുള്ള വർധന.

നിലവിൽ പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 3 ദിവസവും 11% ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ദശലക്ഷം പേരിലെ രോഗബാധയിലും കേരളം ഇപ്പോൾ ഏറെ മുന്നിലാണ്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 5വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ ഒരോ പത്തു ലക്ഷം പേരിലും 56 പുതിയ രോഗികളാണ് ഉണ്ടായിരുന്നത്. അന്ന് പതിനൊന്നാം സ്ഥാനത്തായിരുന്നു കേരളം. സെപ്റ്റംബർ 5 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഓരോ പത്തു ലക്ഷത്തിലും 87 പുതിയ രോഗികൾ എന്ന നിലയിലായി. 12 മുതൽ 19 വരെയുള്ള ആഴ്ചയിൽ ഇത് 111ലേക്ക് ഉയർന്നു. നിലവിൽ കേരളം ആറാമത്.

ദശലക്ഷം പേരിൽ 245 പുതിയ രോഗികളുമായി ഡൽഹിയും 191 രോഗികളുമായി മഹാരാഷ്ട്രയുമാണ് ഏറ്റവും മുന്നിൽ ഉള്ള സംസ്ഥാനങ്ങൾ. ഒക്ടോബറിൽ സംസ്ഥാനത്ത് പ്രതിദിനം 10,000 രോഗികൾ വരെ ഉണ്ടായേക്കാം എന്നായിരുന്നു കണക്ക് കൂട്ടലുകൾ എങ്കിലും നിലവിലെ പരിശോധനകളുടെ തോത് അനുസരിച്ചു 7000 വരെ രോഗികളെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ നവംബറിലും അതേ തോതിൽ രോഗികൾ ഉണ്ടായേക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഒക്ടോബറും നവംബറും കേരളത്തിന് കടു കട്ടിയായിരിക്കുമെന്ന് ചുരുക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP