Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്നതിനിടെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു; തെരുവിൽ അവയവങ്ങൾ വിൽപ്പനയ്‌ക്കെന്ന ബോർഡുമായി അമ്മ

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്നതിനിടെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു; തെരുവിൽ അവയവങ്ങൾ വിൽപ്പനയ്‌ക്കെന്ന ബോർഡുമായി അമ്മ

സ്വന്തം ലേഖകൻ

മുളവുകാട്: മക്കളുടെ ചികിത്സയ്ക്കായി സ്വന്തം അവയവങ്ങൾ വിൽപ്പനയ്ക്ക് വെച്ച് അമ്മ. ഹൃദയം അടക്കം വിൽപ്പനയ്‌ക്കെന്ന ബോർഡുമായാണ് അമ്മ തെരുവിൽ എത്തിയത്. വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ തുടർന്ന് അഞ്ച് മക്കളോടൊപ്പം വല്ലാർപാടം കണ്ടെയ്നർ റോഡരികിൽ വീട്ടുസാധനങ്ങളുമായി തമ്പടിച്ച ഇവരെ ഒരു രാത്രിക്കു ശേഷം അധികൃതർ ഇടപെട്ട് വാടകയ്ക്കു താമസിച്ചിരുന്ന വരാപ്പുഴയിലെ വീട്ടിലേക്കു തിരിച്ചയച്ചു.

ഒമ്പതു വർഷമായി വരാപ്പുഴ ചിറക്കകത്തു വാടകയ്ക്കു താമസിക്കുന്ന നിലമ്പൂർ സ്വദേശി പള്ളിക്കൽ ശാന്തിയും (44) മക്കളായ രാജേഷ് (26), രഞ്ജിത്ത് (23), സജിത്ത് (21), സജീവ് (16) ജസീക്ക (11) എന്നിവരുമാണ് വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നു ചൂണ്ടിക്കാട്ടി തെരുവോരത്ത് എത്തിയത്. മക്കളുടെ ചികിത്സയ്ക്ക് പണം കണഅടെത്താനാവാതെ വിഷമിക്കുകയാണ് ഈ അമ്മ. അതിനിടയിലാണ് വാടക വീട്ടിൽ നിന്നും ഇറക്കിയത്.

ബൈക്ക് അപകടത്തിൽ പെട്ടു ശസ്ത്രക്രിയയ്ക്കു വിധേയനായ രാജേഷ്, വയറ്റിൽ മുഴയ്ക്കു ശസ്ത്രക്രിയ നടത്തിയ രഞ്ജിത്ത്, കണ്ണിനു ശസ്ത്രക്രിയ ആവശ്യമായ ജസീക്ക എന്നിവരുടെ തുടർചികിത്സയ്ക്കു പണം കണ്ടെത്താനാവാതെ വിഷമിക്കുന്നതിനിടെയാണ് വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്ന് ശാന്തി പരാതിപ്പെട്ടു. 18 ലക്ഷം രൂപയുടെ കടവും ഈ കുടുംബത്തിനുണ്ട്. കലക്ടർ എസ്. സുഹാസിന്റെ നിർദേശ പ്രകാരം കണയന്നൂർ തഹസിൽദാർ ബീന, സാമൂഹിക നീതി ജില്ലാ ഓഫിസർ ജോൺ ജോഷി, സെക്യൂരിറ്റി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എബി ഏബ്രഹാം എന്നിവരും ചൈൽഡ് വെൽഫെയർ അധികൃതരും സ്ഥലത്തെത്തി സഹായം വാഗ്ദാനം ചെയ്തു.

വീടിന്റെ വാടക നൽകാൻ വരാപ്പുഴ ലയൺസ് ക്ലബ് തയാറായി. 5 മാസത്തേക്കു വീട് വീണ്ടും വാടകയ്ക്കു നൽകാമെന്ന് ഉടമ സമ്മതിച്ചു. ഇതിനിടെ, ശാന്തിയുടെ മക്കളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. എസ്.ശർമ എംഎൽഎ കലക്ടറുമായി ചർച്ചനടത്തി. മുളവുകാട് ഇൻസ്‌പെക്ടർ, എസ്‌ഐ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ നടത്തിയ ചർച്ചയിൽ വാടക വീട്ടിലേക്കു മടങ്ങാനും സഹായം സ്വീകരിക്കാനും ഇവർ തയാറായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP