Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകൾ പറത്താൻ നാവിക സേനയിലെ വനിതാ പൈലറ്റുമാരും; ദക്ഷിണ നാവിക കമാൻഡിൽ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകൾ പറത്താൻ ഒരുങ്ങി സബ് ലഫ്റ്റനന്റുമാരായ രീതി സിങും കുമുദിനി ത്യാഗിയും: നിരീക്ഷണ പറക്കൽ നടത്താൻ മലയാളിയായ ക്രീഷ്മയും അഫ്‌നാൻ ഷെയ്ഖും

യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകൾ പറത്താൻ നാവിക സേനയിലെ വനിതാ പൈലറ്റുമാരും; ദക്ഷിണ നാവിക കമാൻഡിൽ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകൾ പറത്താൻ ഒരുങ്ങി സബ് ലഫ്റ്റനന്റുമാരായ രീതി സിങും കുമുദിനി ത്യാഗിയും: നിരീക്ഷണ പറക്കൽ നടത്താൻ മലയാളിയായ ക്രീഷ്മയും അഫ്‌നാൻ ഷെയ്ഖും

സ്വന്തം ലേഖകൻ

കൊച്ചി: നാവികസേനയിലെ വനിതാ ഓഫിസർമാർ ഇനി യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകളും പറത്തും. ഇതാദ്യമായാണു വനിതാ ഓഫിസർമാർക്ക് യുദ്ധക്കപ്പലിലെ ഹെലികോപ്റ്ററുകൾ പറത്താനുള്ള അവസരം ഒരുങ്ങുന്നത്. സബ് ലഫ്റ്റനന്റുമാരായ രീതി സിങ്, കുമുദിനി ത്യാഗി എന്നിവരാണു ദക്ഷിണ നാവിക കമാൻഡിൽ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകൾ പറത്താൻ നിയമിക്കപ്പെട്ടത്.

ഇവർക്ക് പുറമെ ഒമ്പതു മാസത്തെ ഒബ്‌സർവർ കോഴ്‌സ് പൂർത്തിയാക്കിയ മലയാളിയായ ആർ. ക്രീഷ്മ, അഫ്‌നാൻ ഷെയ്ഖ് എന്നിവർ നിരീക്ഷണ വിമാനങ്ങൾ പറത്തും. കടലിൽ നിരീക്ഷണം നടത്തുകയാണ് ഇവരുടെ ദൗത്യമെന്ന് ഡിഫൻസ് പിആർഒ ക്യാപ്റ്റൻ ശ്രീധർ വാരിയർ പറഞ്ഞു. ഒബ്‌സർവർ കോഴ്‌സ് പൂർത്തിയാക്കിയവർക്കു ചീഫ് സ്റ്റാഫ് ഓഫിസർ (ട്രെയിനിങ്) റിയർ അഡ്‌മിറൽ ആന്റണി ജോർജ് 'വിങ്‌സ്' സമ്മാനിച്ചു.

ബിടെക് നേടിയ ശേഷം 2018 ൽ നാവിക സേനയിൽ ചേർന്ന കുമുദിനിയും രീതിയും ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനത്തിനു ശേഷമാണു കൊച്ചിയിലെത്തിയത്. 60 മണിക്കൂർ പറക്കൽ പരിശീലനം പൂർത്തിയാക്കി. ഹൈദരാബാദ് സ്വദേശിനിയായ രീതി സിങ്ങിന്റെ പിതാവ് നാവികസേനയിലും മുത്തച്ഛൻ കരസേനയിലും ഉദ്യോഗസ്ഥരായിരുന്നു. യുപി സ്വദേശിയാണ് കുമുദിനി.

ഒന്നാം സ്ഥാനം നേടിയാണു പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ക്രീഷ്മ ഒബ്‌സർവർ കോഴ്‌സ് പൂർത്തിയാക്കിയത്. ചെന്നൈയിലാണു പഠിച്ചതും വളർന്നതും. ചെന്നൈയിൽ നിന്നു ബിഇ നേടിയ ശേഷം 2018 ൽ നാവികസേനയിൽ ചേർന്നു. ഏഴിമല നാവിക അക്കാദമിയിലായിരുന്നു പരിശീലനം. പിതാവ് എ.കെ. രവികുമാറിനു ചെന്നൈയിൽ ഫാർമസി ബിസിനസാണ്. അമ്മ ഇന്ദ്രാണി. സഹോദരൻ ശശിധർ ബിരുദവിദ്യാർത്ഥിയാണ്.

റഫാലിലും വനിതാ പൈലറ്റ്
റഫാൽ യുദ്ധവിമാനം പറത്താൻ വനിതാ പൈലറ്റും. അംബാലയിലെ വ്യോമതാവളത്തിൽ പരിശീലനം ആരംഭിച്ചതായി വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. പരിശീലനത്തിനു ശേഷം വനിതാ ഓഫിസർ മറ്റു പൈലറ്റുമാരുടെ സംഘത്തിൽ ചേരും. 10 വനിതാ യുദ്ധവിമാന പൈലറ്റുമാരാണു വ്യോമസേനയിലുള്ളത്. ഫ്രാൻസിൽ നിന്നു വാങ്ങിയ 5 റഫാൽ വിമാനങ്ങൾ സംഘർഷം നിലനിൽക്കുന്ന ഇന്ത്യ ചൈന അതിർത്തിയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP