Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൽ ഖായിദക്കു വേണ്ടി കേരളത്തിൽ ധനസമാഹരണം നടത്തിയ 4 സംഘടനകളും 2 സ്ഥാപനങ്ങളും നിരീക്ഷണത്തിൽ; അറസ്റ്റിലായ തീവ്രവാദികളും സ്വപ്‌നാ സുരേഷും തമ്മിലെ ബന്ധവും പരിശോധിക്കും; സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തത് കേരളാ പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെ; ഷുഹൈബിനേയും ഗുൽ നവാസിനേയും പിടിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കേരളത്തിൽ എൻഐഎ പിടിമുറുക്കുമ്പോൾ

അൽ ഖായിദക്കു വേണ്ടി കേരളത്തിൽ ധനസമാഹരണം നടത്തിയ 4 സംഘടനകളും 2 സ്ഥാപനങ്ങളും നിരീക്ഷണത്തിൽ; അറസ്റ്റിലായ തീവ്രവാദികളും സ്വപ്‌നാ സുരേഷും തമ്മിലെ ബന്ധവും പരിശോധിക്കും; സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തത് കേരളാ പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെ; ഷുഹൈബിനേയും ഗുൽ നവാസിനേയും പിടിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കേരളത്തിൽ എൻഐഎ പിടിമുറുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഭീകരവാദത്തിന്റെ വേരറുക്കാൻ ഉറച്ച് എൻഐഎ. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടുമ്പോൾ അത് കേരളാ പൊലീസ് അറിഞ്ഞിരുന്നില്ല. കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെ അൽഖായിദ ബന്ധം ആരോപിച്ച് പിടിച്ചപ്പോഴും എൻഐഎയുടെ നീക്കം ആതീവ രഹസ്യമായിരുന്നു. അവസാന നിമിഷമാണ് പൊലീസ് കാര്യം അറിഞ്ഞത്. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസ് എല്ലാം മനസ്സിലാക്കിയത് ഓപ്പറേഷണ് തൊട്ടുമുമ്പും. കേരളാ പൊലീസിന്റെ സഹായം ഇല്ലാതെ തന്നെ പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സൗദിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷുഹൈബും യുപി സ്വദേശി ഗുൽ നവാസുമാണു പിടിയിലായത്. ഷുഹൈബിന് ബെംഗളൂരു സ്‌ഫോടന കേസിൽ പങ്കുണ്ടെന്ന് എൻഐഎ പറഞ്ഞു.

ലഷ്‌കർ അംഗമായ ഗുൽ നവാസിന് ഡൽഹി സ്‌ഫോടന കേസിലും പങ്കുണ്ട്. റിയാദിൽനിന്നു ലുക്കൗട്ട് നോട്ടിസ് നൽകിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. രണ്ട് ദിവസം മുമ്പ് കനകമല കേസിലെ സൂത്രധാരനായ മുഹമ്മദ് പൊളക്കാനിയേയും ജോർജിയയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ കൊച്ചിയിൽ എത്തിച്ചായിരുന്നു പൊളക്കാനിയുടെ അറസ്റ്റ്. ഇതിന് സമാനമായി ഇന്റർപോളാണ് അടുത്ത രണ്ട് ഭീകരേരയും കേരളത്തിൽ എത്തിച്ചത്. കണ്ണൂരുകാരൻ ഷുഹൈബിന് തീവ്രവാദ സംഘടനകുളുമായി അടുത്ത ബന്ധമുണ്ട്. അതിനിടെ സ്വർണക്കടത്തു കേസിലെ പ്രതികൾ ദേശവിരുദ്ധ പ്രവർത്തനത്തിനു പണം കൈമാറിയോ എന്നു കണ്ടെത്തുന്നതിന് എൻഐഎ അന്വേഷണം ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ അറസ്റ്റുകൾ എല്ലാം നിർണ്ണായകമാണ്.

കഴിഞ്ഞദിവസം കൊച്ചിയിൽ മൂന്ന് അൽ ഖായിദ ഭീകരർ എൻഐഎ പിടിയിലായിരുന്നു. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽ പിടിയിലായത്. വൻ നഗരങ്ങൾ ഉൾപ്പടെ സ്‌ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇവർ ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് അന്വേഷണ സംഘം പിടികൂടിയത്.

ഈ പ്രതികളും കള്ളക്കടത്തു കേസ് പ്രതികളും തമ്മിൽ ബന്ധമുണ്ടോയെന്നും എൻഐഎ പരിശോധിക്കും. അൽ ഖായിദക്കു വേണ്ടി കേരളത്തിൽ ധനസമാഹരണം നടത്തിയ 4 സംഘടനകളും 2 സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. ഇവരുമായി സ്വർണക്കടത്തു സംഘത്തിലെ ആർക്കെങ്കിലും ബന്ധമുണ്ടോയെന്നാവും പരിശോധിക്കുക. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ സ്വർണക്കടത്തു നടത്തിയെന്ന അനുമാനത്തിലാണു സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത് എന്നിവർക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ അന്വേഷണം ഏറ്റെടുത്തത്. എന്നാൽ ഇതുവരെ എൻഐഎയ്ക്ക് ദേശവിരുദ്ധ സംഘടനകളുമായുള്ള ബന്ധത്തിനു തെളിവു കണ്ടെത്താൻ കഴിഞ്ഞില്ല. കേസിൽ

വിദേശത്ത് ഒളിവിൽ കഴിയുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നിവരടക്കമുള്ളവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കഴിയാത്തതും തിരിച്ചടിയാണ്. ഇതിനിടെയാണ് അൽ ഖായിദ ബന്ധമുള്ള 3 അതിഥിത്തൊഴിലാളികളെ എൻഐഎ എറണാകുളത്ത് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം മുഹമ്മദ് പൊളക്കാനിയേയും എൻഐഎ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ഭീകരരെ തിരുവനന്തപുരത്ത് വച്ച് പിടികൂടിയത്. റിയാദിൽനിന്ന് നാടുകടത്തിയ ഭീകരപ്രവർത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങൾ അതിരഹസ്യമായിട്ടായിരുന്നു എൻ.ഐ.എ. ചെയ്തിരുന്നത്. വൈകീട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂർ വിമാനത്താവളത്തിനുള്ളിൽവെച്ചുതന്നെ ചോദ്യംചെയ്തു.

റിയാദിൽനിന്ന് ലുക്ക് ഔട്ട് സർക്കുലർ നൽകിയതുമുതൽ റോ നിരീക്ഷണം ഇവർക്കുമേൽ ഉണ്ടായിരുന്നു. അറസ്റ്റ് നടത്താൻ കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തി. ഇവർ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എൻ.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്. കേരള പൊലീസിനെയോ ഇന്റലിജൻസ് വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പൊലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്.

2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസിലെ 32-ാം പ്രതിയാണ് ഷുഹൈബ്. 2008 ജൂലായ് 25-നാണ് ബെംഗളൂരുവിൽ ഒമ്പതിടങ്ങളിലായി സ്‌ഫോടന പരമ്പരയുണ്ടാകുന്നത്. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയിൽ അന്തിമഘട്ടത്തിലാണ്. പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅദനി 31-ാം പ്രതിയാണ്.

വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിമാനത്താവളത്തിൽ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡൽഹിയിലേക്കും കൊണ്ടുപോകും. എൻ.ഐ.എ.ദീർഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന രണ്ട് പ്രധാനപ്പെട്ട പ്രതികളാണ്.

സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേരളാ പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയാണ് എൻഐഎ സംഘം വിമാനത്താളത്തിനുള്ളിൽ കയറി ഇവരെ അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് ബ്യുറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർ കേരളത്തിലേക്ക് വരുന്ന വിവരം എൻഐഎ സ്ഥിരീരിച്ചത്. തുടർന്നാണ് വിമാനത്താവളത്തിൽ മിന്നൽ പരിശോധന നടത്തി ഇവരെ അറസ്റ്റ് ചെയതത്.

വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റിയാദ് വിമാനത്തിലാണ് ഇവർ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തിൽ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡൽഹിയിലേക്കും കൊണ്ടുപോകും. ഭീകരർ പിടിയിലായതോടെ തലസ്ഥാനത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP