Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തിൽ എലി കടിച്ചതായി ബന്ധുക്കൾ; മധ്യപ്രദേശിലെ യുണീക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തിൽ എലി കടിച്ചതായി ബന്ധുക്കൾ; മധ്യപ്രദേശിലെ യുണീക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

ഭോപ്പാൽ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തിൽ എലി കടിച്ചതായി ആരോപിച്ച് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി.. മധ്യപ്രദേശിലെ ഇന്ദോറിലെ യുണീക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മരിച്ച നവീൻ ചന്ദ് ജയിൻ എന്ന 87കാരന്റെ മൃതദേഹത്തിലാണ് എലി കടിച്ചത്. കോവിഡ് ബാധയെ തുടർന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇദ്ദേഹത്തിന്റെ മുഖത്തും കാലിലും എലി കടിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രി അധികൃതരിൽനിന്ന് മൃതദേഹം സ്വീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എലി കടിച്ച പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം സൂക്ഷിച്ചിരുന്നിടത്ത് വച്ചാവാം എലി കടിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. മൃതദേഹത്തിന്റെ കണ്ണ്, മുഖം, ചെവി, കാലുകൾ എന്നിവിടങ്ങളിൽ എലി കടിച്ചതു കണ്ട് ഞെട്ടിപ്പോയെന്നും മരിച്ചയാളുടെ മകൻ പ്രകാശ് ജയിൻ പ്രതികരിച്ചു.

ആശുപത്രിക്കു മുന്നിൽവെച്ച് നവീൻ ചന്ദിന്റെ കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. കൂട്ടംകൂടി നിൽക്കാതെ പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് നവീൻ ചന്ദിന്റെ കുടുംബാംഗങ്ങളും പൊലീസും തമ്മിലും തർക്കമുണ്ടായി.

അതേസമയം, യുണീക്ക് ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹത്തിൽ എലികൾ കേടുപാടുകൾ വരുത്തിയതായും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ഇന്ദോർ കോവിഡ് 19 നോഡൽ ഓഫീസർ ഡോ.എ. മലാകർ പറഞ്ഞു. അനാസ്ഥയ്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP