Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന കോൺ​ഗ്രസ് നേതൃത്വം കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിലപാടുകളെ പിന്താങ്ങുകയാണെന്ന് ശശി തരൂർ എംപി; തന്നോട് ആലോചിക്കാതെയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റതുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നിലപാട് സ്വീകരിച്ചതെന്നും ആരോപണം

സംസ്ഥാന കോൺ​ഗ്രസ് നേതൃത്വം കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിലപാടുകളെ പിന്താങ്ങുകയാണെന്ന് ശശി തരൂർ എംപി; തന്നോട് ആലോചിക്കാതെയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റതുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നിലപാട് സ്വീകരിച്ചതെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തന്നോട് ആലോചിക്കാതെയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചതെന്ന് ശശി തരൂർ എംപി. വിഷയത്തിൽ തിരുവനന്തപുരം എംപിയായ തന്റെ ഭാഗം കെപിസിസി കേട്ടില്ലെന്നും ദ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. കോൺഗ്രസ് സംസ്ഥാന നേതൃത്വം കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിലപാടുകളെ പിന്താങ്ങുകയാണ് എന്നും അ​ദ്ദേഹം ആരോപിച്ചു.

”പാർട്ടിയുടെ നിലപാട് അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ആലോചിച്ച് എടുക്കേണ്ടതാണ്. ഞാൻ തിരുവനന്തപുരം എംപിയാണ്. എന്നാൽ പാർട്ടി തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ എന്നോട് ആലോചിക്കാതെയാണ് നിലപാടെടുത്തത്. അവർ ഇത് എന്നോട് കൂടി സംസാരിക്കണമായിരുന്നു. എനിക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വാദങ്ങൾ മുന്നോട്ട് വെക്കാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണസമയത്തുൾപ്പെടെ ഞാനിത് ആവർത്തിച്ചതുമാണ്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ എനിക്ക് വ്യത്യസ്തമായ നിലപാടുള്ളതെന്ന് ഞാൻ പലയാവർത്തി പറഞ്ഞതാണ്.

പക്ഷേ അത്ഭുതകരമെന്ന് പറയട്ടെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിലപാടുകളെ പിന്താങ്ങുകയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ. അവർക്കൊരുപക്ഷേ അവരുടെ കാരണങ്ങൾ ഉണ്ടായേക്കാം. എനിക്ക് എന്റേതായ കാരണങ്ങളുമുണ്ട്”, അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നം കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ടതാണ്. എന്റ ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ ജീവിതത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ നല്ല കമ്പനികളെ കൊണ്ടുവരുന്നതിനുൾപ്പെടെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൊണ്ട് കൂടിയാണ് കൂടുതൽ എയർലൈനുകൾ തിരുവനന്തപുരത്തേക്ക് എത്തുവാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിനെ ഞാൻ എതിർക്കുന്നതും അദ്ദേഹം പറഞ്ഞു.

സ്വന്തം മനസിലുള്ളത് തുറന്ന് പറയുന്ന എന്റെ നിലപാട് വിമർശന വിധേയമാകുന്നത് ആദ്യമായല്ല. പലതവണ ഇത് ചർച്ചയായിട്ടുണ്ട്. ഞാൻ ജനാധിപത്യപരമായാണ് ചിന്തിക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് വോട്ട് ചെയ്ത ജനങ്ങളോടാണ് ഉത്തരവാദിത്തം. എന്റെ ബോധ്യങ്ങൾക്ക് അനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുക. അതുകൊണ്ട് തന്നെയാണ് ജനങ്ങൾ വീണ്ടുമെന്നെ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP