Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാചകനെ അവഹേളിച്ച കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ച പത്രമാണ് ദേശാഭിമാനി; മത-വിശ്വാസങ്ങൾക്കെതിരെ എന്നും നിലപാട് എടുത്തവരാണ് സിപിഎം; ജലീലിനെ രക്ഷിക്കാൻ അവർ ഖുർആനിനെ ആയുധമാക്കുന്നു; മന്ത്രി സ്ഥാനത്ത് തുടരാൻ ജലീലിന് ധാർമികമായി അവകാശമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീർ

പ്രവാചകനെ അവഹേളിച്ച കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ച പത്രമാണ് ദേശാഭിമാനി; മത-വിശ്വാസങ്ങൾക്കെതിരെ എന്നും നിലപാട് എടുത്തവരാണ് സിപിഎം; ജലീലിനെ രക്ഷിക്കാൻ അവർ ഖുർആനിനെ ആയുധമാക്കുന്നു; മന്ത്രി സ്ഥാനത്ത് തുടരാൻ ജലീലിന് ധാർമികമായി അവകാശമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീർ

ജാസിം മൊയ്തീൻ

കോഴിക്കോട്: എക്കാലത്തും മതത്തിനെതിരെ നിലകൊണ്ടവർ ജലീലിനെ രക്ഷിക്കാൻ വേണ്ടി ഖുർആൻ ആയുധമാക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകനെ അവഹേളിച്ച കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചത് സെപ്റ്റംബർ മൂന്നിന് പ്രസിദ്ധീകരിച്ചത് സിപിഎമ്മിന്റെ ദേശാഭിമാനി പത്രമാണ്. മതത്തിനും വിശ്വാസങ്ങൾക്കുമെതിരെ എന്നും നിലകൊണ്ടവരാണ് ഇപ്പോൾ സ്വർണ്ണ കള്ളക്കടത്തിൽ ജലീലിനെ രക്ഷിക്കാൻ ഖുർആൻ ഉയർത്തിപ്പിടിക്കുന്നത്. കേരളത്തിലെ ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഈ സാഹചര്യത്തിൽ ധാർമ്മികമായി അവിടെ ഇരിക്കാൻ പാടില്ല. രാജിവെക്കുക എന്നതാണ് ധർമ്മയുദ്ധമെന്നും എംകെ മുനീർ പറഞ്ഞു.

പ്രോട്ടോക്കോൾ ഹാന്റ്ബുക്ക് 19-ാം അധ്യായത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാനം വിദേശ രാജ്യത്തുനിന്നുള്ള ഒരു സമ്മാനവും സ്വീകരിക്കാൻ പാടില്ലെന്നു വ്യക്തമായി പറയുന്നുണ്ട്. അതേ ഹാന്റ്ബുക്കിലെ 11-ാം അധ്യായത്തിൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ആവശ്യമുള്ള സാധനങ്ങളുടെ കൂട്ടത്തിൽ മതഗ്രന്ഥങ്ങൾ എന്ന് പ്രത്യേകം പറയുന്നുണ്ട്.

മതഗ്രന്ഥം കസ്റ്റംസ് ഡ്യൂട്ടി കൊടുത്തുകൊണ്ടുവരണമെന്നും പറയുന്നുണ്ട്. ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്നതിനും ഇളവില്ല. നിയമപ്രകാരമല്ല മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് എന്നതാണ് പ്രശ്‌നം. നയതന്ത്ര ചാനലിലൂടെ ഇവ വന്നതും മന്ത്രി അത് ഏറ്റുവാങ്ങിയതും നിയമലംഘനമാണ്. റംസാൻ കിറ്റുകൾ വിതരണം ചെയ്തതും നിയമപരമല്ല. ഈ നിയമലംഘനങ്ങൾ ചോദ്യം ചെയ്യുന്നതിനെ മതവൈകാരികത ഉയർത്തി പ്രതിരോധിക്കാനാണ് സിപിഎം ശ്രമിച്ചത്. മന്ത്രി ജലീലിന്റെ ബന്ധുനിയമനവും മാർക്ക് ദാനവുമൊക്കെ പ്രതിപക്ഷം പറഞ്ഞതുകൊണ്ടു തന്നെയാണ് തിരുത്തിയതെന്നും മുനീർ പറഞ്ഞു. ഇതിന്റെ പേരിൽ മുസ്ലിം ലീഗിന്റെ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ നിന്നാൽ ഒറ്റക്കെട്ടായി ചെറുക്കും. പേടിച്ചു പിന്തിരിയില്ല. ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതു വരെ സമര രംഗത്തുണ്ടാകുമെന്നും മുനീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP