Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വ്യാപനത്തിന് കാരണം തബ് ലീഗ് സമ്മേളനം; സമ്മേളനം നടത്തിയത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച്; രോഗവ്യാപനത്തിൽ തബ് ലീഗിനെ കടന്നക്രമിച്ച് കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ തബ് ലീഗി ജമാ അത്ത് സമ്മേളനത്തെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. തബ് ലീഗി ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് സമ്മേളനം നടത്തിയതെന്നും അത് രോഗവ്യാപനത്തിന് കാരണമായെന്നും മന്ത്രി രാജ്യസഭയിൽ മറുപടി നൽകി.

തബ് ലീഗി ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന ശിവസേനാ എംപി അനിൽ ദേശായിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് എംപി ഇക്കാര്യം വക്തമാക്കിയിരിക്കുന്നത്. തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്ത 2361 പേരെ മാർച്ച് 29ന് ഡൽഹി പൊലീസ് ഒഴിപ്പിച്ചു. ജമാ അത്തിന്റെ 233 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 54,87,581 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേർക്ക് കോവിഡ് ബാധിച്ചു. 10,03,299 ആക്ടീവ് കേസുകൾ നിലവിലുണ്ട്. 43,96399 പേർ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. 87,882 പേർ മരണമടഞ്ഞു. 12,08,642 കേസുകളുമായി മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്.

ഈ വർഷം മാർച്ച് ഒന്ന് മുതൽ 21 വരെയാണ് തബ് ലീഗി ജമാ അത്ത് സമ്മേളനം നടന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ആരംഭിച്ച സമയമായിരുന്നു അത്. സമ്മേളനത്തിൽ പങ്കെടുത്ത നാലായിരത്തോളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 27 പേർ മരിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നാൽപ്പതിനായിരത്തോളം പേരെ കണ്ടെത്തി ക്വാറന്റീൻ ചെയ്യേണ്ടി വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP