Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോപ്പുലർ ഫിനാൻസുകാർ കോടികളുമായി മുങ്ങിയതോടെ കള്ളബ്ലേഡുകാർക്ക് പൂട്ടിടാൻ അംഗീകൃത ധനകാര്യസ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് റിസർവ് ബാങ്ക്; കേരളത്തിൽ നിക്ഷേപം സ്വീകരിക്കാൻ അനുമതി മുത്തൂറ്റ് വെഹിക്കിൾസും ക്യാപ്പിറ്റൽ സർവീസസും അടക്കം നാല് സ്ഥാപനങ്ങൾക്ക് മാത്രം; മുത്തൂറ്റിന്റെ മറ്റുസ്ഥാപനങ്ങളും കൊശമറ്റവും അടക്കമുള്ളവ നടത്തുന്നത് നിക്ഷേപ തട്ടിപ്പോ? നിക്ഷേപകർ വേവലാതിപ്പെടുമ്പോൾ സത്യം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്ന് പണം തട്ടുന്ന പരാതികൾ വ്യാപകമായതോടെ പൊതു ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ അംഗീകാരമുള്ളതും അംഗീകാരമില്ലാത്തതുമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു.

2,000 കോടി രൂപയുടെ നിക്ഷേപം കൈക്കലാക്കി നാടുവിടാൻ ശ്രമിച്ച പോപുലർ ഫിനാൻസ് ഗ്രൂപ്പ് ഉടമകൾ പൊലിസ് പിടിയിലാകുകയും നിക്ഷേപകർ വ്യാപകമായി പരാതിയുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി വെബ്സൈറ്റിൽ കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും പത്രപരസ്യം നൽകുകയും ചെയ്തിരിക്കുന്നത്. എന്നാൽ ഇതോടെ പലരും ആശങ്കയിലായിരുന്നു. എന്നാൽ കേരളത്തിലെ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നത്് തട്ടിപ്പാണോ

ഭാരതീയ റിസർവ് ബാങ്ക് സർട്ടിഫിക്കറ്റ് ഓഫ് രജിസേ്ട്രഷൻ നൽകിയിട്ടുള്ള 144 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ കേരളത്തിൽ നാലെണ്ണത്തിന് മാത്രമാണ് നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളതെന്ന് പറയുന്നത്. മറ്റുള്ളവ നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലാത്ത ബി കാറ്റഗറിയിലാണ്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപറേഷൻ, മുത്തൂറ്റ് വെഹിക്കിൾസ് ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡ്, മുത്തൂറ്റ് കാപ്പിറ്റൽ സർവിസസ് ലിമിറ്റഡ്, ശ്രീരാഗ് ജനറൽ ഫിനാൻസ് ലിമിറ്റഡ് എന്നീ നാല് ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രമാണ് റിസർവ് ബാങ്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളതെന്ന് വ്യതമാക്കുന്നത്. നോൺ കൺവർട്ടബിൾ ഡിബഞ്ചർ വഴി മാത്രമെ മറ്റ് സ്ഥാപനങ്ങൾക്ക് സ്വീകരിക്കാൻ കഴിയുന്നത്. കടപ്പത്രം ഉപയോഗിച്ച് മാത്രമാണ് ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ ഇടപാടുകൾ നടത്തിയിരുന്നത്.

കടപ്പത്രം സ്വീകരിക്കുക മാത്രമാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നത്. നിക്ഷേപം സ്വീകരിക്കാൻ കഴിയില്ല എന്നാണ് വ്യക്തമാക്കുന്നത്. 100 കോടി രൂപയുടെ എങ്കിലും കടപ്പത്രം പ്രസിദ്ധീകരിച്ചാൽ അത് വലിയ നിക്ഷേപമായി കണക്കാകകുയും ഇത് വഴി കടപ്പത്രം സ്വീകരിക്കാൻ ആസ്്തിയുള്ള സ്ഥാപനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യും. അത്തരത്തിൽ റിസർവ് ബാങ്കിന്റെ അംഗീകാരം നേടിയ സ്ഥാപനം കേരളത്തിൽ നാല് ബാങ്കിങ് ഇതര സ്ഥാപനങ്ങൾ മാത്രമാണ്. മൊത്തം വരുമാനത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ പത്ത് ശതമാനം മാത്രമാണ് കടപത്രത്തിൽ പരിഗണിക്കുന്നത്. മുത്തൂറ്റിന്റെ മൂന്ന് കമ്പനിയും കൊശമറ്റത്തിന്റെ രണ്ട് കമ്പിനയും ഉൾപ്പടെ അഞ്ച് കമ്പനികൾക്കാണ് ഇത്തരത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഇതുകൂടാതെ പല പേരുകളിലുള്ള മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ 140 സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതി ഇല്ല. കടപ്പത്രങ്ങൾ സ്വീകരിച്ച് കൊണ്ടാണ് ഇവർ നിക്ഷേപം നടത്തുന്നത്. പല സ്ഥാപനങ്ങളും വലിയ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ കബളിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നത്. എന്നാൽ റിസർവ് ബാങ്ക് അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക വന്നതോട് കൂടി നിക്ഷേപകരും തങ്ങളുടെ പണത്തിന്റെ കാര്യത്തിൽ ആശങ്കയിലായിരുന്നു.

സഹകരണ ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് കെ. വൈ.സി മാനദണ്ഡം റിസർവ് ബാങ്ക് കർക്കശമാക്കിയതോടെയാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴുകിയത്.

സർവിസിൽ നിന്ന് വിരമിക്കുന്നവരെയും പ്രവാസികളെയുമാണ് ഇത്തരം സ്ഥാപനങ്ങൾ ലക്ഷ്യം വയ്ച്ചിരുന്നത്. 21 ഓളം ലിമിറ്റഡ് കമ്പനികൾ നിക്ഷേപകർ അറിയാതെ രൂപീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ടുകൾ വന്നത്.എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം ഏർപ്പെടുത്തിയതോടെ വായ്പാ തിരിച്ചടവ് മുടങ്ങി ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇത് പരിഹരിക്കാൻ റിസർവ് ബാങ്ക് അംഗീകാരമില്ലാത്തത് മറച്ചുവെച്ച് നിക്ഷേപങ്ങൾ സമാഹരിക്കുകയാണ് പല സ്ഥാപനങ്ങളും എന്ന് ആക്ഷേപം വ്യാപകമായി ഉയർന്നത്.ലിമിറ്റഡ് ലയബലിറ്റീസ് കമ്പിനികളായി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾ നഷ്ടത്തിലായാൽ പണം നിക്ഷേപിച്ചവർക്ക് മുതലും പലിശയും തിരികെ നൽകേണ്ടെന്ന വ്യവസ്ഥ മറച്ചുവച്ചാണ് കോടികൾ പോപ്പുലർ ഗ്രൂപ്പ് തട്ടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP