Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷകരെ പ്രാപ്തരാക്കുന്ന ബില്ലാണിത്; തകർക്കാൻ അല്ല; ഉൽപ്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാൻ പ്രാപ്തരാക്കും; രാജ്യത്തെ സംബന്ധിച്ച് കർഷക ബില്ലുകൾ കാലത്തിന്റെ ആവശ്യം; കർഷക ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യമെങ്ങും പ്രതിഷേധമിരമ്പുമ്പോഴും കാർഷിക ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ബില്ല് രാജ്യത്തെ കർഷകർക്ക് കൂടുതൽ കരുത്ത് പകരുകയാണ് ചെയ്യുകയെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

'ഈ ബില്ലുകൾ കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാൻ പ്രാപ്തരാക്കും. ഈ ബില്ലുകൾ രാജ്യത്തെ കാർഷിക രംഗത്തെ തകർക്കാനുള്ളതല്ല.
രാജ്യത്തെ സംബന്ധിച്ച് ഈ ബില്ലുകൾ കാലത്തിന്റെ ആവശ്യമായിരുന്നു, നമ്മുടെ സർക്കാർ കർഷകർക്കായി ഈ പരിഷ്‌കാരം കൊണ്ടുവന്നു. ഇനി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ കൂടുതൽ വില ലഭിക്കുന്ന എവിടേയും വിൽക്കാൻസാധിക്കും'- മോദി പറഞ്ഞു. താങ്ങുവിലയുടെ കാര്യത്തിലെ ഉറപ്പ് പ്രധാനമന്ത്രി ആവർത്തിച്ചു.

ഞായറാഴ്ചയാണ് കാർഷിക ബില്ല് രാജ്യസഭയിൽ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയിൽ പാസാക്കിയത്. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്‌സ് ബിൽ 2020, ഫാർമേഴ്‌സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ബിൽ എന്നിവയാണ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്. എസൻഷ്യൽ കമ്മോദിറ്റീസ് (ഭേദഗതി) ബിൽ പരിഗണിക്കാനായില്ല.

ബില്ലുകൾ പാസാക്കിയതിന് പിന്നാലെ സഭയിൽ പ്രതിപക്ഷം പേപ്പറുകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സസ്‌പെൻഷൻ നൽകുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP