Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കനേഡിയൻ പാസ്‌പോർട്ടും വോട്ടവകാശവും നേടാൻ കാത്തിരിക്കുന്നവർ കാത്തിരുപ്പ് തുടരേണ്ടി വരും; ഓൺലൈൻ വഴിയുള്ള കനേഡിയൻ സിറ്റിസൺഷിപ്പ് ടെസ്റ്റിങ് ഉടനടി പുനരാരംഭിക്കില്ലെന്ന് റിപ്പോർട്ട്

കനേഡിയൻ പാസ്‌പോർട്ടും വോട്ടവകാശവും നേടാൻ കാത്തിരിക്കുന്നവർ കാത്തിരുപ്പ് തുടരേണ്ടി വരും; ഓൺലൈൻ വഴിയുള്ള കനേഡിയൻ സിറ്റിസൺഷിപ്പ് ടെസ്റ്റിങ് ഉടനടി പുനരാരംഭിക്കില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കാനഡയിൽ കോവിഡ് കാരണം നിർത്തി വച്ചിരിക്കുന്ന ഓൺലൈൻ കനേഡിയൻ സിറ്റിസൺഷിപ്പ് ടെസ്റ്റിങ് ഉടനടിയൊന്നും പുനരാരംഭിക്കില്ലെന്ന് റിപ്പോർട്ട്. ഈ ടെസ്റ്റ് നടക്കാത്തത്തിനാൽ കാനഡയിലെ പാസ്പോർട്ടും വോട്ടവകാശവും ലഭിക്കാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പേർക്ക് അതിനുള്ള അവസരം അടുത്തൊന്നും ലഭിക്കില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 85,000 പേരാണ് നിലവിൽ സിറ്റിസൺഷിപ്പ് ടെസ്റ്റിനായി കാത്തിരിക്കുന്നത്.

സെപ്റ്റംബർ 7ന് പുറത്തിറങ്ങിയ ഇമിഗ്രേഷൻ ഡാറ്റ വെളിപ്പെടുത്തുന്നത്. കാനഡയിലെ പെർമനന്റ് റെസിഡന്റുമാർ ഈ ടെസ്റ്റിന് വിധേയരായാൽ മാത്രമേ കനേഡിയൻ പൗരത്വം ലഭിക്കുകയുള്ളൂ. ഇതിലൂടെ കാനഡയിൽ ജനിച്ചവർ അനുഭവിക്കുന്ന എല്ലാ വിധ ആനുകൂല്യങ്ങളും ഇവർക്ക് കരഗതമാകും. ഓൺലൈൻ സിറ്റിസൺഷിപ്പ് ടെസ്റ്റുകളും ഇന്റർവ്യൂകളും എത്രയും വേഗം ലഭ്യമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് സിറ്റിസൺഷിപ്പ് കാനഡ വ്യക്തമാക്കുന്നത്.

എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ കാരണം ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ ഐഡന്റിറ്റി എങ്ങനെ വെരിഫൈ ചെയ്യുമെന്നും ഈ പ്രോഗ്രാമിന്റെ വിശ്വസ്ത എങ്ങനെ ഉറപ്പാക്കുമെന്നുമുള്ള കാര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും ഐആർസിസി വ്യക്തമാക്കുന്നു. എന്നാൽ ചില വ്യക്തികളെ നേരിട്ട് റീടെസ്റ്റുകൾ നടത്താനായി വിളിച്ചിട്ടുണ്ടെന്നും ഐആർസിസി പറയുന്നു.കോവിഡ് കാരണം ഓൺലൈൻ ടെസ്റ്റിന്റെ ആവശ്യകതയേറിയിരിക്കുന്ന വേളയിലാണ് ടെസ്റ്റ് നടത്താൻ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുന്നതെന്നതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP