Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ലീവ് ലെസും ഷോർട്ട്സുമിട്ട് ഒമാനിലെ മാളുകളിൽ ഇനി കറങ്ങി നടക്കാനാകില്ല; പിടിക്കപ്പെട്ടാൽ മൂന്നു മാസം തടവും 300 റിയാൽ പിഴയും; മുനിസിപ്പൽ കൗൺസിലിന്റെ പരി​ഗണനയിലുള്ള പുതിയ നിയമം ഇങ്ങനെ

സ്ലീവ് ലെസും ഷോർട്ട്സുമിട്ട് ഒമാനിലെ മാളുകളിൽ ഇനി കറങ്ങി നടക്കാനാകില്ല; പിടിക്കപ്പെട്ടാൽ മൂന്നു മാസം തടവും 300 റിയാൽ പിഴയും; മുനിസിപ്പൽ കൗൺസിലിന്റെ പരി​ഗണനയിലുള്ള പുതിയ നിയമം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മസ്കറ്റ്: സ്ലീവ്‌ലെസ് ഷർട്ടും ഷോർട്ട്സും ധരിച്ച് മസ്‌കറ്റിലെ മാളുകളിൽ പ്രവേശിക്കുന്നവർക്ക് ഇനിമുതൽ 300 ഒമാനി റിയാൽ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമായ നിയമങ്ങൾ നഗര മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ച് മുനിസിപ്പൽ കൗൺസിലിന് സമർപ്പിച്ചു, ഇത് അംഗീകാരത്തിനായി നിയമ മന്ത്രിക്ക് സമർപ്പിക്കും. പുതിയ നിയമം അനുസരിച്ച് രാജ്യത്ത് താമസിക്കുന്നവർക്കും ഒമാനികൾക്കുള്ള നിയമങ്ങൾ സമാനമായിരിക്കും. പുരുഷന്മാരെയും സ്ത്രീകളെയും കാൽമുട്ടിന് മുകളിൽ ഷോർട്ട്സ് ധരിക്കാൻ അനുവദിക്കില്ല. അതുപോലെ തന്നെ നെഞ്ചും തോളും തുറന്നുകാണിക്കുന്ന സ്ലീവ് ലെസ് ഷർട്ടുകളും.

പൊതു സ്ഥലങ്ങളിലും മാളുകളിലും ആളുകൾ ശരിയായ വസ്ത്രധാരണരീതിയല്ല പിന്തുടരുന്നതെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുൻസിപ്പൽ കമ്മിറ്റി ഇത്തരമൊരു നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. 7/2018 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 294 അനുസരിച്ച് പൊതു മര്യാദ ലംഘിക്കുന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരും സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധവുമായി പ്രവർത്തിക്കുന്നവരും പിഴ ഒടുക്കുകയോ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരികയോ ചെയ്യും

'വസ്ത്രധാരണരീതി എങ്ങനെയുണ്ടാകണമെന്നത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടില്ലെങ്കിലും തോൾ മുതൽ മുട്ടിന് താഴെ വരെ പൂർണ്ണമായും മറയുന്ന തരത്തിലുള്ളതാകണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്' എന്നാണ് മുൻസിപ്പൽ കൗൺസിൽ പബ്ലിക്ക് അഫേഴ്സ് കമ്മിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ മഅ്ഷറി അറിയിച്ചിരിക്കുന്നത്.‌‌ 'സഭ്യതാ മാനദണ്ഡങ്ങൾ ലംഘിക്കാത്ത തരത്തിലാകണം വസ്ത്രധാരണം. ശരീരഭാഗങ്ങൾ അധികം വെളിപ്പെടുത്താത്ത അവശ്യഭാഗങ്ങളെല്ലാം മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കേണ്ടത്. സെൻസിറ്റീവ് ചിത്രങ്ങളും ഇല്യുസ്ട്രേഷനുകളും ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കണം' അദ്ദേഹം പറയുന്നു. അതേസമയം ഒമാനിലെ വൈവിധ്യമാർന്ന സംസ്കാരം, ആശയങ്ങൾ, മതപരമായ സഹിഷ്ണുത എന്നീ കാരണങ്ങൾ കൊണ്ട് എളിമയായ വസ്ത്രധാരണരീതിയെക്കുറിച്ചുള്ള നിർദ്ദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിനെ സംബന്ധിച്ച് പറഞ്ഞിട്ടില്ല.

ഒമാനികൾക്ക് പുറമെ രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും നിർദ്ദേശങ്ങൾ ബാധകമായിരിക്കും. 'ധരിക്കുന്ന വസ്ത്രങ്ങൾ എളിമയുടെ മര്യാദകൾ ലംഘിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ തന്നെ പുതിയ നിർദ്ദേശങ്ങൾ വിവേചനം ഒന്നും കൂടാതെ തന്നെ നടപ്പാക്കും. പുതിയ തീരുമാന പ്രകാരം സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും മുട്ടിന് മുകളിൽ നിൽക്കുന്ന ഷോട്സ് ധരിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ നെഞ്ചും തോളുകളും വ്യക്തമാക്കുന്ന തരത്തിലുള്ള സ്ലീവ്ലെസ് വസ്ത്രങ്ങളും ഒഴിവാക്കണം' അൽ മഅ്ഷറി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP