Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കാലപ്പഴക്കം ചെന്ന വാഹനങ്ങൾ കണ്ടെ ചെയ്യാനുള്ള നടപടി പൂർത്തിയാക്കി കേന്ദ്ര സർക്കാർ; നടപ്പിലാക്കുന്നത് ഇന്ത്യയെ വാഹന നിർനമ്മാണ കേന്ദ്രമാക്കാൻ; ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യം; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്‌നസ് ആറ് മാസം കാലാവധി ആക്കും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് കാലപ്പഴക്കം ചെന്ന വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള നയം നടപ്പിക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കവുമായി കേന്ദ്ര സർക്കാർ.മലിനീകരണം സൃഷ്ടിക്കുന്നതും കാലപ്പഴക്കമേറിയതുമായ വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള നടപടിക്രമം ആവിഷ്‌കരിക്കുന്നതു സംബന്ധിച്ചു മന്ത്രിസഭയുടെ പരിഗണനയ്ക്കുള്ള കുറിപ്പ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണു തയാറാക്കിയിരിക്കുന്നതെന്നു കേന്ദ്ര സഹമന്ത്രി വി.കെ സിങ് രാജ്യസഭയെ അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഈ നയം രാജ്യത്തെ എല്ലാത്തരം വാഹനങ്ങൾക്കും ബാധകമാവുമെന്നു കേന്ദ്ര സർക്കാർ നേരത്ത വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസ്(പി.എം.ഒ) നിർദേശിച്ചപ്രകാരം ഈ രംഗത്തെ പങ്കാളികളുമായി നയത്തെക്കുറിച്ചു വീണ്ടും ചർച്ച നടത്തിയിരുന്നു. പഴയ വാഹനങ്ങൾ കണ്ടം ചെയ്യുന്നതു സംബന്ധിച്ച നയപ്രഖ്യാപനം വരുന്നതോടെ ഇന്ത്യ വാഹന നിർമ്മാണ കേന്ദ്രമായി മാറുമെന്നു റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. പൊളിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഉരുക്ക്, അലൂമിനിയം, പ്ലാസ്റ്റിക് തുടങ്ങിയ പുനഃരുപയോഗിക്കുക വഴി പുതിയ വാഹനങ്ങളുടെ വിലയിൽ 20 മുതൽ 30% കുറവിനു സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

വൈദ്യുത വാഹന വ്യാപനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം ജൂലൈ 26നു കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതികൾ നിർദേശിച്ചത്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ കണ്ടം ചെയ്തു ബാറ്ററിയിൽ ഓടുന്നതും മലിനീകരണ വിമുക്തവുമായ വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കണമെന്നുമാണു സർക്കാരിന്റെ ലക്ഷ്യം.

പോരെങ്കിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമായി കുറയ്ക്കാനും കരട് വിജ്ഞാപനത്തിൽ സർക്കാർ ശുപാർശ ചെയ്തിരുന്നു. നിലവിൽ പഴയ വാഹനങ്ങൾക്കും ഒരു വർഷ കാലാവധിയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP