Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹ്യ സംഘടനകളിലൂടെ കൂടുതൽ കോൺസുലേറ്റ് സേവനങ്ങൾ ജനങ്ങളിലെത്തിക്കും: കോൺസുൽ ഉത്തം ചന്ദ്

സാമൂഹ്യ സംഘടനകളിലൂടെ കൂടുതൽ കോൺസുലേറ്റ് സേവനങ്ങൾ ജനങ്ങളിലെത്തിക്കും: കോൺസുൽ ഉത്തം ചന്ദ്

സ്വന്തം ലേഖകൻ

കൽബ: ഇന്ത്യൻ സാമൂഹ്യ സംഘടനകളിലൂടെ കൂടുതൽ കോൺസുലേറ്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്‌ലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ ഉത്തം ചന്ദ് പറഞ്ഞു. ചാർജ് എടുത്ത ശേഷം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ എത്തിയ അദ്ദേഹത്തെ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , ട്രഷറർ വി ഡി മുരളീധരൻ, വൈസ് പ്രസിഡന്റ് ആന്റണി സി എക്‌സ് , സാഹിത്യ വിഭാഗം സെക്രട്ടറി സുബൈർ എടത്തനാട്ടുകര, സ്പോർട്സ് സെക്രട്ടറി അഹമ്മദ് അജ്മൽ, എ എം ജോൺസൺ , സി കെ അബൂബക്കർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. നിസ്വാർത്ഥമായ സേവനമനുഷ്ടിക്കുന്ന സാമൂഹ്യ സംഘടനകളെ വിശ്വസത്തിലെടുക്കാനും സാധാരണക്കാർക്കു സേവനങ്ങൾ അവരുടെ പടിവാതിലിൽ എത്തിക്കാനുമുള്ള കോൺസുലേറ്റ് തീരുമാനം സ്വാഗതാർഹമാണെന്നും നടപടികൾ സ്വീകരിച്ച പുതിയ കോൺസൽ ജനറലിനെയും കോൺസുലേറ്റ്‌നെയും അഭിനന്ദിക്കുന്നതായും ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. കഴിഞ്ഞ 6 മാസക്കലമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു ഭക്ഷണവും മരുന്നും ടിക്കറ്റുകളും മറ്റു സഹായങ്ങളും വിതരണം ചെയ്യുന്നതിനും ഇപ്പോഴും സാമൂഹ്യ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കോണ്‌സുലേറ്റിന്റെയും കോൺസൽ ജനറിലിന്റെയും പ്രത്യേക അഭിനന്ദനം അദ്ദേഹം ക്ലബ്ബ് ഭാരവാഹികളെ അറിയിച്ചു. എന്ത് ആവശ്യങ്ങൾക്കു കോൺസുലേറ്റ്മായി എപ്പോഴും ബന്ധപ്പെടാമെന്നും എല്ലാ സഹായ സഹകരണങ്ങളും കോൺസുലേറ്റ്‌ന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP