Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയപ്രക്ഷോഭം

സ്വന്തം ലേഖകൻ

കൊച്ചി: കേന്ദ്രസർക്കാർ പാസാക്കിയ കർഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയതല പ്രക്ഷോഭത്തിന് ഇന്ന് (തിങ്കൾ) ബാംഗളൂരിൽ തുടക്കമാകും. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഘട്ട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കർഷകർ തെരുവിലിറങ്ങി പ്രതിഷേധിക്കും. മധ്യപ്രദേശിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രഖ്യാപിച്ച നിയമസഭ മാർച്ചിനെത്തുടർന്ന് നിയമസഭ സമ്മേളനം റദ്ദു ചെയ്തു. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുവാനും ദേശീയ കമ്മിറ്റി തീരുമാനിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ചെയർമാൻ ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന് കേരളത്തിലെ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. കൊച്ചി റിസർവ് ബാങ്കിനു മുമ്പിൽ 23ന് രാവിലെ 10 മുതൽ നാലു വരെ വിവിധ കർഷക സംഘടനകളുടെ സംസ്ഥാന നേതാക്കൾ നടത്തുന്ന ഏകദിന ഉപവാസ സമരത്തോടെ സംസ്ഥാനതല പ്രതിഷേധ പ്രക്ഷോഭത്തിനു തുടക്കമാകും. നേതാക്കൾ കർഷകവിരുദ്ധ നിയമം കത്തിക്കും. കർഷകവിരുദ്ധ കരിനിയമം റദ്ദു ചെയ്യുക, കാർഷിക കടം എഴുതിത്ത്തള്ളുക, പരിസ്ഥിതി ലോല ബറർസോൺ പിൻവലിക്കുക, കർഷക ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നിവയാണ് കേരളത്തിലെ കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. പരിസ്ഥിതി ലോല ബഫർ സോണിനെതിരേ ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയസ് ഇഞ്ചനാനി ആരംഭിക്കുന്ന പടപ്പുറപ്പാട് പ്രക്ഷോഭത്തിന് രാഷ്ട്രീയ കിസാൻ മഹാസംഘ് പിന്തുണ പ്രഖ്യാപിച്ചു. 25ന് പഞ്ചായത്തുതല പ്രതിഷേധങ്ങൾ നടക്കും.

ദേശീയ കോഓർഡിനേറ്റർ കെ.വി. ബിജു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, വൈസ് ചെയർമാൻ മുതലാംതോട് മണി, അഡ്വ. ജോൺ ജോസഫ്, കൺവീനർമാരായ ജോയി കണ്ണഞ്ചിറ, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, രാജു സേവ്യർ, സ്‌കറിയ നെല്ലുംകുളി, ഹരിദാസ് പാലക്കാട്, സുരേഷ് ഓടാംപന്തിയിൽ, ജോർജ് കെ.വി., ബിജു കൊല്ലകുന്നേൽ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP