Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റഹ് മാനീസ് അസോസിയേഷൻ ഗ്ലോബൽ കമ്മറ്റി നിലവിൽ വന്നു

റഹ് മാനീസ് അസോസിയേഷൻ ഗ്ലോബൽ കമ്മറ്റി നിലവിൽ വന്നു

സ്വന്തം ലേഖകൻ

കടമേരി: കേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കടമേരി റഹ് മാനിയ്യ: അറബിക് കോളേജിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന, റഹ് മാനീസ് അസോസിയേഷന് വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ പൂർവ്വവിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഗ്ലോബൽ കമ്മറ്റി രൂപവത്കരിച്ചു.

ഭാരവാഹികൾ:
പ്രസിഡന്റ്: മുജീബ് റഹ്മാൻ റഹ് മാനി മൊറയൂർ (സഊദി അറേബ്യ) ജനറൽ സെക്രട്ടറി: അജ്മൽ റഹ് മാനി പാലേരി (ഖത്തർ) ട്രഷറർ : ബഷീർ റഹ് മാനി ഒ.കെ (യു.എ.ഇ) കോ-ഓർഡിനേറ്റർ: ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് (ബഹ്‌റൈൻ) വൈ: പ്രസി: ഖാസിം റഹ് മാനി പടിഞ്ഞാറത്തറ (ബഹ്‌റൈൻ), ഹുസൈൻ റഹ് മാനി ചെമ്മാണിയോട് (ഖത്തർ), ജോ:സെക്രട്ടറി: ഉമറലി റഹ് മാനി പാണ്ടിക്കാട്, കെ.ടി റഷീദ് റഹ്മാനി ദേവതിയാൽ(യു.എ.ഇ). എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്: ഷാജഹാൻ റഹ് മാനി കംബ്ലക്കാട് (കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്) മുസ്തഫ റഹ് മാനി വാവൂർ (കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി) സമദ് റഹ്മാനി ഓമച്ചപ്പുഴ (കേന്ദ്ര കമ്മറ്റി ട്രഷറർ) ലുഖ്മാൻ റഹ് മാനി കാളാവ്, ഇബ്‌റാഹീം റഹ് മാനി പട്ടിക്കാട്, അസീസ് റഹ് മാനി പന്തിരിക്കര, അബ്ദുല്ല റഹ് മാനി വെള്ളമുണ്ട, അബ്ദുസ്വമദ് റഹ് മാനി വടയം, സുഹൈൽ റഹ് മാനി കാവനൂർ, സ്വാദിഖലി റഹ് മാനി മൊറയൂർ, റഫീഖ് റഹ് മാനി മപ്പാട്ടുക്കര. ഉപദേശക സമിതി: ഹംസ റഹ് മാനി കൊണ്ടിപറമ്പ്, ഫരീദ് റഹ് മാനി കാളികാവ്, ഹനീഫ് റഹ്മാനി കൊടുവള്ളി, മിദ് ലാജ് റഹ് മാനി മാട്ടൂൽ, വാജിദ് റഹ് മാനി ചാവക്കാട്.

ഓൺലൈനിൽ നടന്ന റഹ് മാനീസ് ഗ്ലോബൽമീറ്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി പ്രഖ്യാപനം റഹ് മാനിയ്യ മാനേജർ ഉസ്താദ് ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ല്യാർ നിർവ്വഹിച്ചു. ഷാജഹാൻ റഹ് മാനി അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് കോഡൂർ മുഹ് യുദ്ധീൻ കുട്ടി മുസ്ല്യാർ, ഉസ്താദ് സി. എച്ച് മഹ്മൂദ് സഅദി, ഉസ്താദ് ബഷീർ ഫൈസി ചീക്കോന്ന്, സി.കെ അബ്ദുറഹ്മാൻ ഫൈസി, ഫരീദ് റഹ് മാനികാളികാവ്, ഹംസ റഹ് മാനി കൊണ്ടി പറമ്പ് ആശംസകളർപ്പിച്ചു. സ്ഥാപനത്തിന്റെ പ്രിൻസിപ്പളും സമസ്ത സെക്രട്ടറിയുമായിരുന്ന പ്രമുഖ പണ്ഢിതൻ കോട്ടുമല ബാപ്പുമുസ്ലിയാരുടെ പേരിൽ വിപുലമായ പഠനപദ്ധതിക്കുള്ള സ്മാരക നിർമ്മാണമുൾപ്പെടെ വിവിധ കർമ്മപദ്ധതികളാണ് ഗ്ലോബൽ കമ്മറ്റി പ്രഥമമായി പരിഗണിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉസ്താദ് സി.എച്ച് ഹമീദ് ഫൈസി പ്രാർത്ഥന നടത്തി. മുസ്തഫ റഹ് മാനി വാവൂർ സ്വാഗതവും സ്വമദ് റഹ് മാനി ഓമച്ചപ്പുഴ നന്ദിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : +974 7733 8820, +973-33842672.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP