Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്; എതിർപ്പുകളെ ഭയപ്പെടുന്ന ഭീരുക്കളാണ് മോദിയും കൂട്ടരും; കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരുമെന്നും എളമരം കരീം  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി സിപിഎം നേതാവ് എളമരം കരീം എംപി. ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമെന്നും കരീം ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

എതിർപ്പുകളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

കാർഷികബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് എളമരം കരീം, കെ കെ രാഗേഷ്, ഡെറിക് ഒബ്രയാൻ, രാജീവ് സതവ് തുടങ്ങി എട്ടു എംപിമാരെയാണ് ഒരാഴ്ചത്തേക്ക് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്.

ഫേസ്‌ബുക്ക് കുറിപ്പ് :

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP