Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'യുഎഇയിൽ നിന്ന് വന്ന നയതന്ത്ര ബാഗേജുവഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാവാം..അത് നടന്നിട്ടില്ലെന്ന് പറയാൻ ഞാൻ ആളല്ല..എന്നാൽ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ല'; എന്തുകൊണ്ട് കസ്റ്റംസ് അവ വിമാനത്താവളത്തിൽ പരിശോധിച്ചില്ല? ഖുറാൻ കോപ്പികൾ ഏറ്റുവാങ്ങിയിട്ടില്ല; ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിൽ; ചാനൽ അഭിമുഖത്തിൽ എല്ലാം തുറന്നടിച്ച് മന്ത്രി കെ.ടി.ജലീൽ

'യുഎഇയിൽ നിന്ന് വന്ന നയതന്ത്ര ബാഗേജുവഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാവാം..അത് നടന്നിട്ടില്ലെന്ന് പറയാൻ ഞാൻ ആളല്ല..എന്നാൽ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ല'; എന്തുകൊണ്ട് കസ്റ്റംസ് അവ വിമാനത്താവളത്തിൽ പരിശോധിച്ചില്ല? ഖുറാൻ കോപ്പികൾ ഏറ്റുവാങ്ങിയിട്ടില്ല; ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിൽ; ചാനൽ അഭിമുഖത്തിൽ എല്ലാം തുറന്നടിച്ച് മന്ത്രി കെ.ടി.ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിൽ കൂടുതൽ വെളിപ്പെടുത്തലുമായി മന്ത്രി കെ.ടി.ജലീൽ. വിശുദ്ധ ഖുറാൻ മറയാക്കി സ്വർണക്കള്ളക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് ജലീൽ തുറന്നുസമത്തിച്ചു. എന്തുകൊണ്ട് കസ്റ്റംസ് ഇവ വിമാനത്താവളത്തിൽ പരിശോധിച്ചില്ലെന്നാണ് മന്ത്രിയുടെ ചോദ്യം. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാൽ തനിക്ക് അതിൽ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

'റിപ്പോർട്ടർ' ടിവിയുടെ ക്ലോസ് എൻകൗണ്ടറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യുഎഇയിൽനിന്ന് വന്ന നയതന്ത്ര ബാഗേജുവഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാവാം. അത് നടന്നിട്ടില്ലെന്ന് പറയാൻ ഞാൻ ആളല്ല. എന്നാൽ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ല'.ജലീൽ പറഞ്ഞു.

ഖുർആൻ കോപ്പികൾ താൻ ഏറ്റുവാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലോ മറ്റോ ഖുർ ആൻ വിതരണം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോൺസുലേറ്റിനോട് താൻ അറിയിച്ചതെന്നും ജലീൽ പറഞ്ഞു. സർക്കാരിന് കൂടുതൽ ചെലവുകൾ വരാതെ എത്തിക്കാം എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെയാണ് സിആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോയത്. അതെല്ലാം ഇവിടെ സാധാരണയായി നടക്കുന്ന കാര്യമാണെന്നും ജലീൽ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നുവെന്നും മന്ത്രി പരഞ്ഞു. വിവരം ശേഖരിച്ചത് രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തു സൂക്ഷിക്കണമായിരുന്നു. ആ ചിന്ത തനിക്കുണ്ടായിരുന്നതുകൊണ്ടാണ് താൻ ചോദ്യം ചെയ്യൽ വിവരം മറച്ചുവെച്ചതെന്നും മന്ത്രി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

ഇഡി ആയാലും എൻഐഎയും വിശ്വസ്തമായ ഏജൻസികളാണ്. അവർ പറയുന്നില്ലെങ്കിൽ ഞാൻ പറയുന്നത് ശരിയല്ല. അവരുടെ പവിത്രത കാത്തുസൂക്ഷിക്കണം. ഇഡി ചോദ്യം ചെയ്ത ശേഷം ഞാൻ നിഷേധിച്ചിട്ടില്ല. ഞാനായിട്ട് വെളിവാക്കുന്നത് ശരിയല്ല എന്ന് തോന്നി. മൂന്ന് മണിക്കാണ് മാധ്യമപ്രവർത്തകർ ചോദിക്കുന്നത്. ഇഡി സ്ഥിരീകരിച്ചു എന്ന വാർത്ത വന്നതിന് ശേഷം ഞാൻ സംസാരിച്ചിട്ടുണ്ട്. വിവരം തേടിയ കാര്യം സമ്മതിച്ചിട്ടുണ്ട്.

എൻ.ഐ.എ. ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാത്രി വരട്ടെയെന്ന് ചോദിച്ചോയെന്ന ചോദ്യത്തിന് എൻഐഎകാർ അങ്ങനെ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തനിക്ക് സൗകര്യപ്രദമായ സമയം തീരുമാനിക്കാമെന്ന് അവർ പറഞ്ഞു. അത് അനുസരിച്ചാണ് ആറ് മണി എന്ന് പറഞ്ഞത്. തനിക്ക് സൗകര്യപ്രദമായ സമയം പുലർച്ചെയാണ്. ആറുമണിയോടെ എൻ.ഐ.എ. ഓഫീസിലെത്തിയെന്നും ആറെകാലോടെ ചോദ്യം ചെയ്യാൻ ആരംഭിച്ചുവെന്നും ജലീൽ വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. താൻ വ്യക്തിപരമായി ആ ഖുർആൻ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകൾ സുരക്ഷിതമാണെന്നും 31 പാക്കറ്റുകൾ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീൽ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP